മക്ക: 96-ാമത് സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ‘അന്നം നൽകുന്ന നാടിന് ജീവരക്തം സമ്മാനം’ എന്ന പ്രമേയത്തിൽ മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മക്ക കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാമ്പിൽ 96 കെ.എം.സി.സി പ്രവർത്തകർ രക്തം നൽകി.


കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റി അസിസ്റ്റന്റ് സി.എം.ഒ ഡോ. ഫദി അൽ ബദാവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് ഡയറക്ടർ ഖദീജ അൽ ജരാരി, സൗദി കെ.എം.സി.സി നാഷണൽ പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, ബ്ലഡ് ബാങ്ക് ഇൻ-ചാർജ് താമിർ, ബ്ലഡ് ബാങ്ക് കോർഡിനേറ്റർ ജംഷാദ് എന്നിവർ സംബന്ധിച്ചു.
മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, നേതാക്കളായ നാസർ കിൻസാര, മുസ്തഫ മലയിൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഹാരിസ് പെരുവള്ളൂർ, സിദ്ദീഖ് കൂട്ടിലങ്ങാടി, എം.സി. നാസർ, സമീർ ബദർ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.







