ദുബൈ- നാടിന്റെ വികസനത്തിലും സാമ്പത്തിക പുരോഗതിയിലും നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ നേതൃനിര കൂടുതൽ ശക്തവും സജീവവുമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം.അഷ്റഫ് അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ലീഡക്‌സ് ഹോറിസോൺ’ ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പിന്റെ രജിസ്‌ട്രേഷൻ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിനനുസരിച്ച് മാറിവരുന്ന സംഘടനാ പ്രവർത്തന ശൈലികളെ ഉൾക്കൊള്ളാനും പുതിയ വെല്ലുവിളികളെ അതിജീവിച്ച് മുന്നിൽ നിന്ന് നയിക്കാനും പ്രവാസി യുവനിര സജ്ജരാകേണ്ടതുണ്ട്. സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന മികച്ച ഒരുപറ്റം നേതൃത്വത്തെ വാർത്തെടുക്കുന്നതിൽ ഇത്തരം പരിശീലന ക്യാമ്പുകൾ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിലുള്ള കെ.എം.സി.സിയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കാൻ ഈ ക്യാമ്പ് സഹായകരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ. സ്വാഗതം പറഞ്ഞു.
സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഡോ. അബൂബക്കർ കുറ്റിക്കോൽ മുഖ്യാതിഥിയായി പങ്കെടുത്തു
ചടങ്ങിൽ നാസർ മുല്ലക്കൽ, ഹംസ തോട്ടി, അഡ്വ. ഇബ്രാഹിം കലീൽ, അഫ്‌സൽ മേട്ടമ്മൽ, അബ്ദുൽ ഖാദർ അരീപ്പാമ്പ്ര, മജീദ് തുപ്പക്കൽ, കെ.പി. മുഹമ്മദ്, ജലീൽ, മഷ്ഹൂർ തങ്ങൾ പ്രസംഗിച്ചു. ജില്ലാ ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.
സി.എച്ച്. നൂറുദ്ദീൻ, സുബൈർ അബ്ദുല്ല, ഹസൈനാർ ബീജന്തടുക്ക, റഫീഖ് പടന്ന, മൊയ്തീൻ ബാവ ഹൊസങ്കടി, അഷ്‌റഫ് ബായാർ, പി.ഡി. നൂറുദ്ദീൻ, സിദ്ദീഖ് ചൗക്കി, ബഷീർ പള്ളിക്കര, സുബൈർ കുബന്നൂർ, ആസിഫ് ഹൊസങ്കടി, ഇബ്രാഹിം ബെരിക്കെ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ. റഹ്‌മാൻ, സൈഫുദ്ദീൻ മൊഗ്രാൽ, താത്തു തൽഹത്ത്, ഹസീബ് ഖാൻ, റഷീദ് അവയിൽ, റാഷിദ് പടന്ന, മൻസൂർ മാർത്യ, സലാം മാവിലാടം സലീം ചേരങ്കൈ, മുനീർ ബെരിക്കെ തുടങ്ങിയവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







