കൊച്ചി– സൂപ്പർഹിറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. 2022-ൽ എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ (BNS) 74, 75 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വിശദമായ അന്വേഷണം തുടരുകയാണെന്നും, ഇതിന്റെ ഭാഗമായി ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും അറിയിച്ചു. അന്വേഷണ പുരോഗതി അനുസരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



