കുവൈത്ത് സിറ്റി– മലപ്പുറം, കോട്ടക്കലിനടുത്ത് നടന്ന വാഹനാപകടത്തെത്തുടര്‍ന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരിയായ പയ്യോളി രണ്ടാം ഗേറ്റിന് സമീപം വടക്കയില്‍ ‘കൃഷ്ണ’യില്‍ ദീപ്തി (40) മരിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ഓഡിയോളജിസ്റ്റായി ജോലി നോക്കുകയായിരുന്നു. അവധി ദിനങ്ങള്‍ ചെലവഴിക്കാനായി നാട്ടിലെത്തിയതായിരുന്നു. സുജിത്ത് ആണ് ഭര്‍ത്താവ്.
പിതാവ്: പ്രസന്നകുമാര്‍. മാതാവ്: ലതിക. മക്കള്‍: അവന്തി, അര്‍ഥ്. സഹോദരി: ദീപിക.
മലപ്പുറം കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമാട് ദേശീയപാതയില്‍ ദീപ്തിയും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്ചയായിയിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. 13 വര്‍ഷമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ഓഡിയോളജിസ്റ്റായി ജോലി നോക്കുന്ന ദീപ്തി മേയ് 30 നാണ് നാട്ടിലെത്തിയത്. അടുത്ത ആഴ്ച കുവൈത്തിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.