തെഹ്റാൻ- നിർബന്ധിത ഹിജാബ് ധരിക്കാതെ സംഗീത പരിപാടി നടത്തി, പ്രോഗ്രാം യൂട്യൂബിൽ സംപ്രേഷണം ചെയ്തതിന് ഇറാൻ ഗായിക പരാസ്റ്റോ അഹ്‌മദിയെയും പരിപാടിയിൽ പങ്കെടുത്ത എട്ട് സംഗീതജ്ഞരെയും ജീവനക്കാരെയും ഇറാൻ കോടതി ശിക്ഷിച്ചു. ഇവർക്ക് 74 ചാട്ടയടി വീതം നൽകാനാണ് കോടതി വിധിച്ചത്. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച്, കാരവൻസെറായി എന്നറിയപ്പെടുന്ന സംഗീത പരിപാടി നടത്തിയ ഗായികക്കും സംഘത്തിനും രണ്ട് വർഷത്തെ യാത്രാ വിലക്കും കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള രണ്ടു വർഷത്തെ വിലക്കും ശിക്ഷകളിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







