ദോഹ- -ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ ഭൗതിക ശരീരം വഹിച്ചുള്ള പ്രത്യേക വിമാനം ഖത്തറിലെത്തി. ഇറാനിൽനിന്ന് പ്രത്യേക വിമാനത്തിലാണ് ഹനിയയുടെ ഭൗതികശരീരം ദോഹയിൽ എത്തിച്ചത്. ഇറാനിൽ പൊതുദർശനത്തിനും വിലാപയാത്രക്കും ശേഷമാണ് മൃതദേഹം ദോഹയിലേക്ക് കൊണ്ടുവന്നത്.
നാളെ (വെള്ളിയാഴ്ച) ദോഹയിലെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ പ്രാർത്ഥനക്ക് ശേഷം ഹനിയയുടെ ഖബറടക്കം നടക്കും.
അറബ് ലോകത്തെ നിരവധി പ്രമുഖർ ഇസ്മായിൽ ഹനിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ വ്യാഴാഴ്ച വൈകുന്നേരം ദോഹയിലെത്തി.
