Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 7
    Breaking:
    • പൂരവും പുലിപല്ലും ;വെട്ടിലായി സുരേഷ് ​ഗോപി
    • 2025 ൽ ജിസിസി രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി മാറി ഒമാൻ
    • പദവി ഒഴിഞ്ഞിട്ടും മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഔദ്യോഗിക വസതി വിട്ടില്ല, ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി സുപ്രീം കോടതി
    • ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ആശങ്കയിലായി സാധാരണക്കാർ
    • ഭാര്യമാര്‍ തമ്മില്‍ പൊരിഞ്ഞ അടി; സംഘര്‍ഷം തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനും മര്‍ദനം – VIDEO
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    തോപ്പിൽ അജയൻ ഫിലിം സൊസൈറ്റി വാർഷികം 

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ: “പെരുന്തച്ചൻ” എന്ന ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമയിൽ ചിരപ്രതിഷ്ഠ നേടിയ അനശ്വര ചലച്ചിത്രകാരൻ തോപ്പിൽ അജയൻറെ സ്‌മരണാർത്ഥം ആരംഭിച്ച തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ രണ്ടാമത് വാർഷികം ആഘോഷിച്ചു. ആലപ്പുഴ വള്ളികുന്നത്തുള്ള തോപ്പിൽ അജയൻറെ വസതിയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ഫിലിം സൊസൈറ്റി വൈസ് പ്രസിഡൻറ് അഡ്വ.ആർ.ഉല്ലാസ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം സിനിമാ കാലാരംഗത്തു നിന്ന് വിടപറഞ്ഞ പ്രതിഭകളെ ഫിലിം സൊസൈറ്റി ജോയിൻറ് സെക്രട്ടറി റെജി പണിക്കർ അനുസ്‌മരിച്ചു. തോപ്പിൽ അജയൻറെ സഹധർമ്മിണിയും ഫിലിം സൊസൈറ്റി സെക്രട്ടറിയുമായ ഡോ.സുഷമ അജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.ഷാജി വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. സിനിമാ സംവിധായകനും ഫിലിം സൊസൈറ്റി പ്രസിഡൻറുമായ നൂറനാട് രാമചന്ദ്രൻ, റാഫി കാമ്പിശ്ശേരി,അഡ്വ. എൻ.എസ്.ശ്രീകുമാർ, കെപിഎസി ചന്ദ്രശേഖരൻ, ചാരുംമ്മൂട് പുരുഷോത്തമൻ, സലിം കുമാർ പനത്താഴ , ടി.ആർ.ബാബു എന്നിവർ സംസാരിച്ചു. ഡോ.സുഷമ അജയൻ സ്വാഗതവും അജയൻ പോക്കാട്ട് നന്ദിയും പറഞ്ഞു.

    പുതിയ ഭാരവാഹികളായി പ്രമോദ് പയ്യന്നൂർ (രക്ഷാധികാരി), നൂറനാട് രാമചന്ദ്രൻ (പ്രസിഡൻ്റ്  ), അഡ്വ.ആർ.ഉല്ലാസ് (വൈസ് പ്രസിഡൻറ്), ഡോ.സുഷമ അജയൻ (സെക്രട്ടറി), റെജി പണിക്കർ (ജോയിൻറ് സെക്രട്ടറി), അജയൻ പോക്കാട്ട് (ട്രഷറർ) എന്നിവരെയും റാഫി കാമ്പിശ്ശേരി, കെപിഎസി ചന്ദ്രശേഖരൻ, ചാരുംമ്മൂട് പുരുഷോത്തമൻ,  അഡ്വ.എൻ.എസ്.ശ്രീകുമാർ, പി.ഷാജി, സലിം കുമാർ പനത്താഴ, എസ്.മോഹനൻ പിള്ള, അഡ്വ.ഗീത സലിം, അനിൽ മംഗലത്ത്, എ.ജി.ഹരികൃഷ്‌ണൻ, രഞ്‌ജിത്ത് കൃഷ്‌ണ, ജി.മോഹനൻ പിള്ള  എന്നിവർ അംഗങ്ങളായ പ്രവർത്തക സമിതിയെയും വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ മകനും ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ വേറിട്ട സിനിമാ സംവിധായകനുമായിരുന്ന തോപ്പിൽ അജയൻറെ സിനിമാ സ്വപ്‌നങ്ങളും ഉന്നതമായ കലാമൂല്യങ്ങളും ഉയർത്തിപിടിക്കുന്ന ഫിലിം സൊസൈറ്റി നല്ല സിനിമകളുടെ പ്രദർശനത്തിനും ചർച്ചകൾക്കും വേദിയൊരുക്കുകയും കുട്ടികൾക്കും യുവാക്കൾക്കുമായി സിനിമാ പരിശീലനം നൽകുന്ന ശിൽപശാലകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും ചെയ്യുമെന്ന്  ഫിലിം സൊസൈറ്റി പ്രസിഡൻറ് നൂറനാട് രാമചന്ദ്രനും സെക്രട്ടറി ഡോ.സുഷമ അജയനും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പൂരവും പുലിപല്ലും ;വെട്ടിലായി സുരേഷ് ​ഗോപി
    07/07/2025
    2025 ൽ ജിസിസി രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി മാറി ഒമാൻ
    07/07/2025
    പദവി ഒഴിഞ്ഞിട്ടും മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഔദ്യോഗിക വസതി വിട്ടില്ല, ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി സുപ്രീം കോടതി
    07/07/2025
    ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ആശങ്കയിലായി സാധാരണക്കാർ
    07/07/2025
    ഭാര്യമാര്‍ തമ്മില്‍ പൊരിഞ്ഞ അടി; സംഘര്‍ഷം തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനും മര്‍ദനം – VIDEO
    07/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.