Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, January 28
    Breaking:
    • രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ചു
    • ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി
    • ഷൂമാക്കർ തിരിച്ചുവരുന്നു; 12 വർഷത്തിന് ശേഷം ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതി
    • സ്വർണവിലയിൽ തീപ്പൊരി; പവൻ വില 1.21 ലക്ഷം കടന്നു, ഇന്ന് കൂടിയത് 2,360 രൂപ
    • സൗദി സാമ്പത്തിക മേഖലയിൽ കുതിച്ചുചാട്ടം; മുൻഗണനാ മേഖലകളിൽ 745 ബില്യൺ റിയാൽ നിക്ഷേപിച്ച് പി.ഐ.എഫ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ബിജെപിയെ മാറ്റിനിർത്താൻ ആരുമായും സഖ്യത്തിനില്ല; പാലക്കാടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ലെന്ന് എം.വി ഗോവിന്ദൻ

    ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടിയ കോൺഗ്രസുമായി നീക്കുപോക്കിനില്ല
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/12/2025 Kerala Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    എം.വി ​ഗോവിന്ദൻ മാധ്യമങ്ങളെ കാണുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– ചിലയിടങ്ങളിൽ തിരിച്ചടിയുണ്ടായിട്ടുണ്ടെങ്കിലും എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട എം.വി. ഗോവിന്ദൻ കൊല്ലം കോർപറേഷനിലെ തോൽവി ഗൗരവപൂർണമായി പരിശോധിക്കുമെന്നും വ്യക്തമാക്കി

    ബി.ജെ.പി.യെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ആരുമായും സഖ്യത്തിനില്ലെന്ന ഉറച്ച നിലപാടാണ് എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്. പാലക്കാടും തിരുവനന്തപുരത്തും ‘കുതിരക്കച്ചവടത്തിനില്ലെന്നും’ ജനവിധി അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടിയ കോൺഗ്രസുമായി നീക്കുപോക്കിനില്ല. തിരുവനന്തപുരത്ത് എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ ബി.ജെ.പി.യും കോൺഗ്രസും പരസ്പരം സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ താത്പര്യം ഉയർത്തിപ്പിടിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ, തോമസ് ഐസക്കിൻ്റെ ‘ഇടതു ഹിന്ദുത്വ‘ പരാമർശം തള്ളിപ്പറഞ്ഞു. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാമെന്നും, ‘ആഗോള അയ്യപ്പ സംഗമത്തിന്’ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉറപ്പായും മൂന്നാംവട്ടവും ഇടതു സർക്കാർ അധികാരത്തിൽ വരുമെന്നാണ് ഗോവിന്ദൻ്റെ പ്രതീക്ഷ.

    യു.ഡി.എഫ്. എം.പി.മാരുടെ പാർലമെന്റിലെ ശബരിമല സമരം ബി.ജെ.പി.യെ സഹായിക്കാനാണെന്നും ഗോവിന്ദൻ ആരോപിച്ചു. സ്വർണക്കൊള്ള തെരഞ്ഞെടുപ്പ് വിഷയമായിരുന്നെങ്കിൽ ബി.ജെ.പി.ക്ക് ഗുണം ലഭിക്കുമായിരുന്നു. എന്നാൽ ശബരിമല സ്ഥിതി ചെയ്യുന്ന പന്തളം നഗരസഭ ബി.ജെ.പിയിൽ നിന്ന് എൽ.ഡി.എഫ്. പിടിച്ചെടുത്ത കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. സ്വർണക്കൊള്ള വിഷയത്തിൽ പത്മകുമാറിനെതിരെ അന്വേഷണം പൂർത്തിയാക്കാതെ നടപടിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    “മൂന്നാം സർക്കാർ അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസത്തിന് പോകുമോ” എന്ന ചോദ്യത്തിന്, “കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ച് ഒരു തോൽവി അവസാന തോൽവിയോ ഒരു വിജയം അവസാന വിജയമോ അല്ല. വനവാസത്തെക്കുറിച്ച് എപ്പോഴും പറയുന്ന സതീശൻ ഒടുവിൽ വനവാസത്തിന് തന്നെ പോകേണ്ടി വരും,” എന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ മറുപടി. തെരഞ്ഞെടുപ്പ് വിധിയെ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Congress Cpm election results LDF MV Govindan MV Govindan master Palakkad Thiruvananthapuram
    Latest News
    രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ചു
    28/01/2026
    ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി
    28/01/2026
    ഷൂമാക്കർ തിരിച്ചുവരുന്നു; 12 വർഷത്തിന് ശേഷം ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതി
    28/01/2026
    സ്വർണവിലയിൽ തീപ്പൊരി; പവൻ വില 1.21 ലക്ഷം കടന്നു, ഇന്ന് കൂടിയത് 2,360 രൂപ
    28/01/2026
    സൗദി സാമ്പത്തിക മേഖലയിൽ കുതിച്ചുചാട്ടം; മുൻഗണനാ മേഖലകളിൽ 745 ബില്യൺ റിയാൽ നിക്ഷേപിച്ച് പി.ഐ.എഫ്
    28/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.