കണ്ണൂർ- പാപ്പിനിശ്ശേരി പഞ്ചായത്തിലെ മാങ്കടവിൽ 1961മുതൽ പ്രവർത്തിക്കുന്ന സീതിസാഹിബ് സ്മാരക വായനശാലയും ഗ്രന്ഥാലയവും പുനരുദ്ധരിക്കുന്നു. നിരവധി അമൂല്യ ഗ്രന്ഥങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടായിരുന്ന ലൈബ്രറി പാപ്പിനിശ്ശേരി പഞ്ചായത്തിലെ വായനക്കാരെ ഏറെ ആകർഷിച്ചിരുന്നു.
ബിൽഡിംഗ് പൊളിച്ചു മാറ്റിയതിനാൽ പ്രവർത്തനം നിലച്ചിരിക്കുന്ന ഗ്രന്ഥാലയം ആധുനിക രീതിയിൽ നവീകരിച്ചു വിദ്യാർത്ഥികൾക്ക് കൂടി പ്രയോജനമാകും വിധം സജ്ജമമാക്കാൻ ഓൺലി മാങ്കടവ് വാട്സാപ്പ് കൂട്ടായ്മ വിളിച്ചു ചേർത്ത നാട്ടുകാരുടെ യോഗത്തിൽ തീരുമാനിച്ചു
തൊട്ടടുത്തുള്ള വാടകക്കെട്ടിടത്തിലെ മുറികളിൽ ഉടൻ തന്നെ വായക്കാർക്ക് സ്ഥാപനം തുറന്നു നൽകും.
തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അൻപത് അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയെ തെരെഞ്ഞ്വടുത്തു. മുഖ്യ ഭാരവാഹികളായി കെ പി അബ്ദുള്ള(ചെയർമാൻ), ഹംസക്കുട്ടി കരിയാടൻ(കൺവീനർ), വി ഇബ്രാഹിം (ട്രഷറർ), സി എച്ച് ഇസ്മായിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വാർഡ് മെമ്പറും മുസ്ലിം ലീഗ് നേതാവുമായ വി അബ്ദുൽഖരീം അധ്യക്ഷത വഹിച്ചു. സിദ്ധീഖ് കത്തിച്ചാൽ യോഗം ഉൽഘാടനം ചെയ്തു. ഹംസക്കുട്ടി കരിയാടൻ സ്വാഗതവും എം വി അബ്ദുള്ള നന്ദിയും പറഞ്ഞു.