തിരുവനന്തപുരം- മുഖ്യമന്ത്രി വി.ഡി സതീശനുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സമസ്ത നേതാക്കൾ ചർച്ച നടത്തി. ഇന്ന് രാത്രി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പൊന്നാനി എം.എൽ.എ നൗഷാദലി മുൻകൈ എടുത്താണ് സതീശനുമായി ചർച്ച നടത്തിയത്.
മുസ്ലിം സ്ത്രീകളുടെ പൊതുരംഗ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് സതീശൻ പ്രസ്താവന നടത്തിയിരുന്നു. കാന്തപുരത്തിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ല എന്നായിരുന്നു സതീശന്റെ പ്രസ്താവന. ഇതിന് ശേഷമാണ നേതാക്കൾ സതീശനെ കാണാൻ എത്തിയത്. സമസ്ത നേതാക്കളായ ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സെയ്ഫുദ്ദീൻ ഹാജി, അലി അബ്ദുല്ല, സെയ്തലവി മാസ്റ്റർ ചെങ്ങര, സിദ്ദീഖ് സഖാഫി എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.







