ജിദ്ദ – മക്ക പ്രവിശ്യയില്‍ പെട്ട റനിയയില്‍ നുഴഞ്ഞുകയറ്റക്കാരനായ പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും നുഴഞ്ഞുകയറ്റക്കാരായ എത്യോപ്യക്കാരാണ്. സംഘം വിദേശിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തര്‍ക്കത്തെ തുടര്‍ന്നാണ് സംഘം വിദേശിയെ മര്‍ദിച്ചത്. ഇത് അയാളുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







