വണ്ടൂർ: മലപ്പുറം ജില്ലയിലെ വണ്ടൂർ പാറശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പോലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ച ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റഷീദ് ഫസീലയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. നെഞ്ചിന് താഴെ കുത്തേറ്റ ഫസീല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടങ്ങി. റഷീദ് സ്ഥിരമായി മദ്യപിച്ചു വഴക്കുണ്ടാക്കാറുള്ളതായി ആരോപണമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







