- ഇന്ന് പവന് കുറഞ്ഞത് 960 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ആശ്വാസ കുറച്ചിൽ. ഇന്ന് 960 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 56,640 രൂപയായി. ഗ്രാമിന് 120 രൂപ് കുറഞ്ഞ് 7080 രൂപയുമായി.
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വർണവില് ഇന്നലെയാണ് വില ഒന്ന് താഴ്ന്നിരുന്നത്. നവംബർ തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. ഒരുഘട്ടത്തിൽ ഇത് 60,000 രൂപയും കടന്ന് കുതിക്കുമോ എന്ന് പേടിപ്പിച്ചെങ്കിലും പിന്നീട് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, വില വീണ്ടും താഴോട്ട് വരികയായിരുന്നു.
രാഷ്ട്രീയം ഉൾപ്പെടെ അന്താരാഷ്ട്ര രംഗത്തുണ്ടാകുന്ന കയറ്റിറക്കങ്ങളും വെല്ലുവിളികളുമാണ് സ്വർണ വിപണിയിലെ ചാഞ്ചാട്ടങ്ങളെയും സ്വാധീനിക്കുന്നത്.
