Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 27
    Breaking:
    • ഭിന്നശേഷി കുട്ടികൾക്കായി തണൽ ജിദ്ദ ഒരുക്കിയ സ്നേഹസംഗമം; കരുതലായി വനിതാ വിഭാഗത്തിന്റെ കൈത്താങ്ങ്
    • സൗദി രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന് ക്ഷണം
    • ചുവപ്പണിഞ്ഞ് പാലക്കാട് വീണ്ടും, തൃശൂരിലും ഇടതു മുന്നേറ്റം, ദ മലയാളം ന്യൂസ്-സിനർജി സ്ട്രാറ്റ് ഫീൽഡ് സർവേ മൂന്നാം ഭാഗം
    • റിയാദില്‍ മലപ്പുറം സ്വദേശി നിര്യാതനായി
    • അലി ലാറിജാനി തന്റെ ജീവിതം രാജ്യത്തിനും ജനങ്ങൾക്കുമായി സമർപ്പിച്ച മഹദ്‌വ്യക്തിത്വമായിരുന്നു; കാസെം ജലാലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സൗദി രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന് ക്ഷണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/04/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഖുർആൻ വിവർത്തകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന് സൗദി ഗവൺമെന്റിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ ക്ഷണം ലഭിച്ചു. സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾക്കായി ഏർപ്പെടുത്തുന്ന പ്രത്യേക ഹജ് പദ്ധതി പ്രകാരമാണ് ഈ ക്ഷണം.

    കോട്ടക്കൽ പറപ്പൂർ സ്വദേശിയായ കുഞ്ഞിമുഹമ്മദ് മദനി പതിറ്റാണ്ടുകളായി കേരളത്തിലെ വിദ്യാഭ്യാസ, സാംസ്കാരിക, നവോത്ഥാന മണ്ഡലങ്ങളിലെ സജീവ സാന്നിധ്യമാണ്. സൗദി ഗവൺമെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്ന വിശുദ്ധ ഖുർആൻ മലയാളം പരിഭാഷയുടെ രചയിതാക്കളിൽ ഒരാളാണ് അദ്ദേഹം (ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയാണ് സഹ പരിഭാഷകൻ). നിലവിൽ പണ്ഡിത സഭയായ ലജ്‌നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ ചെയർമാൻ, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ റെക്ടർ എന്നീ ചുമതലകൾ വഹിക്കുന്നു. മുൻപ് കെ.എൻ.എം സംസ്ഥാന സെക്രട്ടറി, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സർക്കാർ ഭാഷാധ്യാപക കേന്ദ്രം മലപ്പുറം സെന്റർ പ്രിൻസിപ്പൽ, കേരള സർക്കാർ സ്കൂൾ പാഠപുസ്തക സമിതി അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറബിയിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. രാജകീയ അതിഥികൾക്കുള്ള പൂർണ്ണമായ യാത്രാ-താമസ സൗകര്യങ്ങളോടെയാണ് ഈ ഹജ് തീർത്ഥാടനം. മെയ് 17-ന് ഡൽഹിയിലെ സൗദി എംബസിയിൽ നടക്കുന്ന ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ശേഷം മെയ് 18-ന് അദ്ദേഹം ജിദ്ദയിലേക്ക് തിരിക്കും. ഹജ് കർമ്മങ്ങൾക്ക് പുറമെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചകൾക്കും വിവിധ ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കാനും ഈ യാത്രയിൽ അവസരമുണ്ടാകും. ജൂൺ 3-നാണ് അദ്ദേഹം മടങ്ങിയെത്തുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Kunchumohammed madani parappoor Wisdom
    Latest News
    ഭിന്നശേഷി കുട്ടികൾക്കായി തണൽ ജിദ്ദ ഒരുക്കിയ സ്നേഹസംഗമം; കരുതലായി വനിതാ വിഭാഗത്തിന്റെ കൈത്താങ്ങ്
    27/04/2026
    സൗദി രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന് ക്ഷണം
    27/04/2026
    ചുവപ്പണിഞ്ഞ് പാലക്കാട് വീണ്ടും, തൃശൂരിലും ഇടതു മുന്നേറ്റം, ദ മലയാളം ന്യൂസ്-സിനർജി സ്ട്രാറ്റ് ഫീൽഡ് സർവേ മൂന്നാം ഭാഗം
    27/04/2026
    റിയാദില്‍ മലപ്പുറം സ്വദേശി നിര്യാതനായി
    27/04/2026
    അലി ലാറിജാനി തന്റെ ജീവിതം രാജ്യത്തിനും ജനങ്ങൾക്കുമായി സമർപ്പിച്ച മഹദ്‌വ്യക്തിത്വമായിരുന്നു; കാസെം ജലാലി
    27/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version