Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 19
    Breaking:
    • സർക്കാരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ നിർജീവം; അഞ്ചു മാസത്തിനിടെ പങ്കുവെച്ചത് 75 പോസ്റ്ററുകൾ മാത്രം
    • കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തോൽവി
    • നജ്‌റാനിൽ പ്രൊജക്‌ടൈൽ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; വീടുകളും കാറുകളും തകർന്നു
    • ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയായി മെഹർദാദ് അഖ്ലാഗി കെതാബ്ചി ചുമതലയേറ്റു
    • കാലിക്കറ്റ് സർവകലാശാല പഠനബോർഡുകൾ സംഘ്പരിവാർ മയം, സിൻഡിക്കറ്റിനെതിരെ യു.ഡി.എഫിൽ കടുത്ത വിമർശനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സർക്കാരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ നിർജീവം; അഞ്ചു മാസത്തിനിടെ പങ്കുവെച്ചത് 75 പോസ്റ്ററുകൾ മാത്രം

    നേട്ടങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിൽ വൻ വീഴ്ച; ന്യൂമീഡിയ വിഭാഗവും ഉദ്യോഗസ്ഥരുമുണ്ടായിട്ടും അപ്‌ഡേറ്റുകൾ ലഭ്യമല്ല
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/10/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത് അഞ്ചു മാസം പിന്നിടുമ്പോഴും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ നിർജീവമായി തുടരുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ (ഐപിആർഡി) നേതൃത്വത്തിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ) ഹാൻഡിലുകൾ വഴിയുള്ള ആശയവിനിമയത്തിൽ വലിയ വീഴ്ച സംഭവിക്കുന്നതായാണ് വിമർശനം ഉയരുന്നത്.

    സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വകുപ്പിന് കീഴിൽ പ്രത്യേക ന്യൂമീഡിയ വിഭാഗവും ഡയറക്ടറുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥരും സജ്ജമായിരിക്കെയാണ് ഈ അനാസ്ഥ. സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ, ക്ഷേമപ്രവർത്തനങ്ങൾ, ജനക്ഷേമ തീരുമാനങ്ങൾ എന്നിവ സമയബന്ധിതമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വാർത്താസമ്മേളന വിവരങ്ങൾ മാത്രമാണ് നിലവിൽ പ്രധാനമായും പേജുകളിൽ പ്രത്യക്ഷപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വരുന്ന അതേ പോസ്റ്ററുകൾ അതേപടി സംസ്ഥാന സർക്കാരിന്റെ പേജുകളിലും റീ-പോസ്റ്റ് ചെയ്യുന്ന രീതിയാണ് തുടരുന്നത്.

    അഞ്ചു മാസത്തിനിടെ 75 പോസ്റ്ററുകൾ മാത്രം

    സർക്കാർ അധികാരമേറ്റ ശേഷമുള്ള അഞ്ചു മാസത്തിനിടെ ഏകദേശം 75 പോസ്റ്ററുകൾ മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പേജുകളിൽ പ്രസിദ്ധീകരിച്ചത്. ഇതിൽ 23 എണ്ണം ബജറ്റ് പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടവയും, ബാക്കിയുള്ളവയിൽ ഭൂരിഭാഗവും കാലാവസ്ഥാ മുന്നറിയിപ്പുകൾ മാത്രവുമാണ്.

    സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ പുരോഗതി, വിവിധ വകുപ്പുകളുടെ നേട്ടങ്ങൾ, ക്ഷേമപദ്ധതികളുടെ വിശദാശങ്ങൾ എന്നിവ ജനങ്ങളിലെത്തിക്കുന്നതിൽ ക്രമബദ്ധമായ ആശയവിനിമയത്തിന്റെ അഭാവമുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾ നേരിട്ടെത്തിക്കാനുള്ള പ്രധാന പൊതുജനസമ്പർക്ക സംവിധാനം കാര്യക്ഷമമല്ലാത്തത്, പദ്ധതികളുടെ പ്രചാരണത്തെ സാരമായി ബാധിക്കുന്നുണ്ട്.

    ഐപിആർഡി ഡയറക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ പ്രവർത്തനം. പേജുകൾ സജീവമായി നിലനിർത്താൻ പ്രത്യേകം ഉദ്യോഗസ്ഥരും ന്യൂമീഡിയ വിഭാഗവും ഉണ്ടായിട്ടും ഈ സ്ഥിതി തുടരുന്നത് വകുപ്പിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടയാക്കുന്നു. സർക്കാരിന്റെ നയങ്ങളും പദ്ധതികളും നേട്ടങ്ങളും കൃത്യമായി പൊതുജനങ്ങളിലെത്തിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Keralam PRD
    Latest News
    സർക്കാരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ നിർജീവം; അഞ്ചു മാസത്തിനിടെ പങ്കുവെച്ചത് 75 പോസ്റ്ററുകൾ മാത്രം
    19/10/2026
    കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തോൽവി
    18/10/2026
    നജ്‌റാനിൽ പ്രൊജക്‌ടൈൽ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; വീടുകളും കാറുകളും തകർന്നു
    18/10/2026
    ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയായി മെഹർദാദ് അഖ്ലാഗി കെതാബ്ചി ചുമതലയേറ്റു
    18/10/2026
    കാലിക്കറ്റ് സർവകലാശാല പഠനബോർഡുകൾ സംഘ്പരിവാർ മയം, സിൻഡിക്കറ്റിനെതിരെ യു.ഡി.എഫിൽ കടുത്ത വിമർശനം
    18/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.