റിയാദ്- സൗദി അറേബ്യയുടെ തെക്കൻ അതിർത്തി നഗരമായ നജ്റാനിലെ ജനവാസ മേഖലയിൽ യമനിലെ ഹൂത്തി വിമതർ നടത്തിയ പ്രൊജക്ടൈൽ ആക്രമണത്തിൽ ആറ് സൗദി പൗരന്മാർക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം ജനവാസ കേന്ദ്രം ലക്ഷ്യമാക്കി പതിച്ച പ്രൊജക്ടൈൽ ആക്രമണത്തിൽ പ്രദേശത്തെ മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും കടുത്ത നാശനഷ്ടങ്ങൾ സംഭവിച്ചു.
Civil Defense Directorate: Houthi Projectile Injures 6 Citizens in Najran, Damages 6 Homes and Vehicles. https://t.co/irZ6A7KOmY #SPAGOV https://t.co/5oaizFb6pE
— SPAENG (@Spa_Eng) October 18, 2026
പ്രൊജക്ടൈൽ പതിച്ച ഉടൻ തന്നെ സൗദി സിവിൽ ഡിഫൻസ് അടിയന്തര വിഭാഗം സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിലും പിന്നീട് അപകടസാഹചര്യം ഒഴിവായതായി അധികൃതർ അറിയിച്ചു
ജനങ്ങൾ താമസിക്കുന്ന സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂത്തി ഭീകരർ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സൗദി സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.







