ന്യുഡൽഹി– ലണ്ടനിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എഐസി 114 മോഡൽ വിമാനം ബോംബ് ഭീഷണിയെതുടർന്ന് അടിയന്തരമായി റിയാദിൽ ലാൻഡ് ചെയ്തു. വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ബോംബ് വെച്ചിട്ടുണ്ടെന്ന ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം കിട്ടിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.
വിമാനത്തിലെ യാത്രക്കാരെ ബാഗുകൾ എടുക്കാൻ അനുവദിക്കാതെ ഒരു ഭാഗത്തേക്ക് മാറ്റിയതിന് ശേഷമാണ് പരിശോധന ആരംഭിച്ചത്. ഇന്ത്യൻ സമയം രാവിലെ 11 മണി മുതൽ മൂന്നര മണിക്കൂറോളം ആണ് പരിശോധനകൾ നീണ്ടത്. പരിശോധനകൾ വേഗത്തിലാക്കി വിമാനം പുറപ്പെട്ടുവെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
