ദുബായ്: 28 വർഷത്തെ പ്രവാസ പത്രപ്രവർത്തനം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന ഇ ടി പ്രകാശിനു (മാതൃഭൂമി) ദുബായ് കെഎംസിസി ലിറ്റററി ആൻഡ് മീഡിയ വിങ് (തൂലിക ഫോറം) യാത്രയയപ്പ് നൽകി. കെഎംസിസിയുടെ പ്രവർത്തനങ്ങൾക്ക് വാർത്താപ്രാധാന്യം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിത്വമാണ് പ്രകാശ് എന്ന് പങ്കെടുത്തവർ പറഞ്ഞു. എല്ലായിടത്തും സൗമ്യ സാന്നിധ്യമാണെന്നും, പ്രവാസി പ്രശ്നങ്ങളിൽ ഇടപെടൽ നടത്തുന്ന രീതിയിൽ മാധ്യമ പ്രവർത്തനത്തെ അദ്ദേഹം ഉപയോഗപ്പെടുത്തി എന്നും യോഗം വിലയിരുത്തി. ചെയർമാൻ ഇസ്മായിൽ ഏറാമലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ നാസർ മുല്ലക്കൽ, അബ്ദുല്ല ആറങ്ങാടി, പി.വി നാസർ, അഫ്സൽ മെട്ടമ്മൽ, ചാക്കൊ ഊളക്കാടൻ, ഷംസുദീൻ പുതിയവീട്ടിൽ, സലാം കന്യപ്പാടി, ടി ആർ ഹനീഫ്, തൻവീർ എടക്കാട്, അഷ്‌റഫ് തോട്ടോളി, സിദ്ധിക് ചൗക്കി, ഫാസിൽ പാവണ്ടൂർ, എം ഇബ്രാഹിം, പി.സി അഹമ്മദ്, അബ്ദുള്ളകുട്ടി ചേറ്റുവ തുടങ്ങിയവർ ആശംസകൾ നേർന്നു. തൂലികഫോറം വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊടുങ്ങല്ലൂർ സ്വാഗതവും, കൺവീനർ ടി എം എ സിദ്ധിഖ് നന്ദിയും പറഞ്ഞു
Friday, October 2
Breaking:
- 10,000 പേർക്ക് തൊഴിൽ, കോഴിക്കോട്ട് 600 കോടിയുടെ സൈബർ ടവറുമായി ഹൈലൈറ്റ് ഗ്രൂപ്പ്; മുഖ്യമന്ത്രി ശനിയാഴ്ച തറക്കല്ലിടും
- ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം വിനയത്തോടെ സ്വീകരിക്കുന്നു-ഡോ.എം.കെ മുനീർ
- ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
- മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം
- വധശിക്ഷ നടപ്പാക്കാൻ വിഷം കുത്തിവെച്ചത് രണ്ട് തവണ; മരിക്കാതെ വനിതാ കുറ്റവാളി, വധശിക്ഷ തടഞ്ഞ് കോടതി
