തായിഫ് – തായിഫിനു നേരെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യെമനി യുവാവ് ലോണ്‍ട്രി ജീവനക്കാരനാണെന്നും ലോണ്‍ട്രിയിലെ ജോലിക്കിടെയാണ് യുവാവ് കൊല്ലപ്പെട്ടതെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.
ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ക്കുകയായിരുന്നു. ഡ്രോണ്‍ ഭാഗങ്ങള്‍ ലോണ്‍ട്രിയില്‍ പതിച്ചാണ് യെമനി തൊഴിലാളി കൊല്ലപ്പെട്ടത്. ലോണ്‍ട്രിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. യെമനിലെ അല്‍മഹ്വിത് പ്രവിശ്യയില്‍ നിന്നുള്ള സദ്ദാം ഹുസൈന്‍ അലി അല്‍മന്‍ഇ ആണ് മരണപ്പെട്ടത്. ഡ്രോണ്‍ ആക്രമണത്തില്‍ മറ്റൊരു സൗദി വനിതക്കും പാകിസ്ഥാനി പ്രവാസിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







