ജിദ്ദ- ഹയ്യൽ ഫൈഹയിൽ താമസിച്ചിരുന്ന പാലക്കാട് ഷൊർണൂർ കൈല്ലാട് സ്വദേശി പറക്കുത്ത് സിദ്ദീഖുൽ അക്ബർ (34) ന്യൂ ജിദ്ദ ആശുപത്രിയിൽ നിര്യാതനായി. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ രണ്ടു വർഷമായി ജിദ്ദയിൽ നാഫ്കോ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: ഹംസ, മാതാവ്: സൈനബ, ഭാര്യ: നജ്ല, മകൾ: സൈബ. സഹോദരങ്ങൾ: സാലിഹ് (ജിദ്ദ), ഹഫ്സത്ത്.
മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടിക്രമങ്ങൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



