തെഹ്‌റാന്‍ – ശിരോവസ്ത്രം ധരിക്കാത്തതിന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് സദാചാര പോലീസ് ഉദ്യോഗസ്ഥയെ ഇറാന്‍ യുവതികള്‍ മെട്രോ ട്രെയിനില്‍ നിന്ന് പുറത്താക്കി. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ശിരോവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥയോട് യുവതികള്‍ പ്രതിഷേധിക്കുന്നതും, ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി തങ്ങളെ വെറുതെ വിടണമെന്ന് യുവതികള്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.
യുവതികളും ഉദ്യോഗസ്ഥയും തമ്മിലുള്ള വാക്കേറ്റം രൂക്ഷമാവുകയും യുവതികള്‍ ചേര്‍ന്ന് ഉദ്യോഗസ്ഥയെ ട്രെയിനില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. പിന്നാലെ യുവതികള്‍ ഉദ്യോഗസ്ഥയെ ഉച്ചത്തില്‍ കൂക്കിവിളിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







