കോട്ടക്കല്‍: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ സൈനുദ്ദീന്‍ ബാഖവി കൂരിയാട് (74) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.പ്രമുഖ സൂഫീവര്യന്‍ കൂരിയാട് തേനു മുസ്ലിയാരുടെ പൗത്രനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുടെ അനുജ സഹോദരനുമാണ്.സ്വദേശത്തുനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍നിന്ന് ബിരുദം നേടി. പൊന്മള ഫരീദ് മുസ്ലിയാരായിരുന്നു പ്രധാന ഗുരുനാഥന്‍. ഇരുപതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം തിരുനബിയിലേക്ക് സനദുള്ള മുദ്ദ്, സ്വാഅ് അളവ് പാത്രങ്ങളുടെ പ്രചാരകനുമായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല, വെമ്പായം കന്യാകുളങ്ങര ജുമാ മസ്ജിദ്, മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ ജുമാ മസ്ജിദ്, കൊല്ലം പോരുവഴി മയ്യത്തുംകര ശാഫിഈ മസ്ജിദ്, ആലപ്പുഴ ആറാട്ടുപുഴ മഅ്ദിനുല്‍ ഉലൂം ദര്‍സ്, കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദ്, പരപ്പനങ്ങാടി ചെറമംഗലം ജുമുഅ മസ്ജിദ്, കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ കേളോത്ത് ജുമുഅ മസ്ജിദ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
പിതാവ്: മര്‍ഹൂം കെ. മുഹമ്മദ് ജമാലുദ്ദീന്‍ മുസ്ലിയാര്‍.മാതാവ്: ഫാഥിമാ ഹജ്ജുമ്മ.
ഭാര്യ: സി.കെ മര്‍യം ഹജ്ജുമ്മ.
സഹോദരങ്ങള്‍: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി(വൈസ് ചാന്‍സിലര്‍, ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല), ഇബ്റാഹീം ബാഖവി, ഉമര്‍ ബാഖവി.
മക്കള്‍: അഹ്മദ് നൂറുദ്ദീന്‍ ഹുദവി (അത്തിപ്പറ്റ ഫത്തഹുല്‍ ഫത്താഹ്), അബ്ദുല്ലാ വജീഹുദ്ദീന്‍ ഹുദവി (ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല, ചെമ്മാട്), മുഹമ്മദ് താജുദ്ദീന്‍ ഹുദവി (ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ഡെവലപ്‌മെന്റ് മാനേജ്മെന്റ് ഐ.എസ്.ഡി.എം, നോയിഡ, ഡല്‍ഹി), മാശിത്വ നജീബ, ഫാത്വിമത്തുസ്സഹ്റാ, ലുബാബ, യുസൈറ, ഖദീജ, ഉമ്മുസുലൈം, ഹസന.
മരുമക്കള്‍: ഡോ. സി.കെ. അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര (സമസ്ത മുശാവറാ മെംബര്‍), എം.കെ. അബ്ദുറഹ്മാന്‍ ഫൈസി, എം.കെ. ഉബൈദുല്ലാഹ് ബാഖവി മറ്റത്തൂര്‍, ശാഹിദ് മുഹ്യിദ്ദീന്‍ അഹ്സനി കൂട്ടായി, ശിഹാബുദ്ദീന്‍ ഫൈസി പുളിയാട്ടുകുളം, അബ്ദുന്നാസ്വിര്‍ അഹ്സനി കുമരംപുത്തൂര്‍, അബ്ദുറഹ്മാന്‍ മുബാറക് ഹുദവി അങ്ങാടിപ്പുറം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







