Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 21
    Breaking:
    • ജിദ്ദ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു; അടുത്ത പതിപ്പ് 2027-ൽ നടക്കും
    • അൽ അഖ്‌സ മസ്ജിദിലെ യഹൂദ അതിക്രമം; ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് നേരെയുള്ള പ്രകോപനമെന്ന് സൗദി
    • കേവലം മരുന്ന് നൽകലല്ല; ആരോഗ്യപരിപാലനത്തിലെ ക്ലിനിക്കൽ വിദഗ്ദ്ധനാണ് ഫാർമസിസ്റ്റ്
    • വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽമദനി നിര്യാതനായി
    • ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു; അടുത്ത പതിപ്പ് 2027-ൽ നടക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/09/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവെൽ മാറ്റി വെച്ചു. സൗദിയിലെ ചരിത്രപ്രസിദ്ധമായ അൽ-ബലദ് പ്രദേശത്ത് 2026 ഡിസംബർ 3 മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആറാം പതിപ്പ് മാറ്റിവെച്ചതായി റെഡ് സീ ഫൗണ്ടേഷനാണ് അറിയിച്ചത്. മേള 2027-ന്റെ നാലാം പാദത്തിലാണ് നടക്കുകയെന്ന് ഫൗണ്ടേഷൻ അറിയിച്ചെങ്കിലും കൃത്യമായ തീയതികൾ വ്യക്തമാക്കിയിട്ടില്ല.

    അടുത്ത പതിപ്പിന്റെ സമയക്രമവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം ഒരു വലിയ പരിപാടി സംഘടിപ്പിക്കുന്നതിന് ആവശ്യമായ ലോജിസ്റ്റിക്കൽ കാര്യങ്ങളും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ഫൗണ്ടേഷൻ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ലഭിച്ചിട്ടുള്ള ആഗോള പ്രശസ്തിയും നിലവാരവും നിലനിർത്തുന്നതിനായി അനുയോജ്യമായ സമയത്തും സാഹചര്യത്തിലും ഇത് നടത്തുന്നതാണ് ഉചിതം” എന്ന് സംഘടന കൂട്ടിച്ചേർത്തു.

    പ്രധാന ചലച്ചിത്ര മേള 2027 വരെ നിർത്തിവെച്ചിരിക്കുകയാണെങ്കിലും, ഫൗണ്ടേഷന്റെ വർഷം മുഴുവൻ നീളുന്ന മറ്റു പദ്ധതികൾ തടസ്സമില്ലാതെ തുടരും. റെഡ് സീ ഫണ്ടും റെഡ് സീ ലാബ്സും സജീവമായി തന്നെ പ്രവർത്തിക്കും. കൂടാതെ, 2026 നവംബർ മുതൽ ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ കൾച്ചർ സ്‌ക്വയറിൽ പുതിയ പരിപാടികൾ ഫൗണ്ടേഷൻ ആരംഭിക്കും. മേളകൾക്കിടയിലുള്ള സമയത്തും നഗരത്തിൽ സാംസ്കാരിക സാന്നിധ്യം നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

    ജിദ്ദയിൽ എല്ലാവർഷവും നടക്കാറുള്ള റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേള, 2021-ൽ ആരംഭിച്ചതുമുതൽ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക പരിപാടികളിലൊന്നായി വളർന്നിട്ടുണ്ട്. സൗദിയുടെ വിനോദ-സിനിമാ മേഖലയെ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര താരങ്ങളെയും ചലച്ചിത്ര പ്രവർത്തകരെയും വ്യവസായ പ്രമുഖരെയും ആകർഷിക്കാൻ ഈ മേളയ്ക്ക് സാധിച്ചിട്ടുണ്ട്.

    മേള മാറ്റിവെച്ചതോടെ അറബ് ചലച്ചിത്ര ലോകത്തിനും സൗദിയിൽ ബിസിനസ് ചെയ്യാൻ താല്പര്യമുള്ള അന്താരാഷ്ട്ര സിനിമാ പ്രവർത്തകർക്കും ഒരു വർഷത്തെ ഇടവേള നേരിടേണ്ടി വരും. മേഖലയിലെ ചലച്ചിത്ര മേളകളുടെ രംഗത്ത് മാറ്റങ്ങൾ സംഭവിക്കുന്ന ഘട്ടത്തിലാണ് ഈ തീരുമാനം വരുന്നത്. ഒരു ദശാബ്ദത്തോളമായി നിർത്തിവെച്ചിരുന്ന ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേള 2027 ഡിസംബർ 8 മുതൽ പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Film Jeddah Red Sea film Festival
    Latest News
    ജിദ്ദ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു; അടുത്ത പതിപ്പ് 2027-ൽ നടക്കും
    21/09/2026
    അൽ അഖ്‌സ മസ്ജിദിലെ യഹൂദ അതിക്രമം; ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് നേരെയുള്ള പ്രകോപനമെന്ന് സൗദി
    21/09/2026
    കേവലം മരുന്ന് നൽകലല്ല; ആരോഗ്യപരിപാലനത്തിലെ ക്ലിനിക്കൽ വിദഗ്ദ്ധനാണ് ഫാർമസിസ്റ്റ്
    21/09/2026
    വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽമദനി നിര്യാതനായി
    21/09/2026
    ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു
    21/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.