Browsing: Jeddah

വിദേശികള്‍ക്കുള്ള പരിഷ്‌കരിച്ച റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമം അടുത്ത വര്‍ഷാദ്യം മുതല്‍ പ്രാബല്യത്തില്‍ വരും.

രാഗതാളങ്ങളുടെ സ്വരസുധയാൽ തലമുറകളെ തഴുകിയുണർത്തിയ എ. വി. മുഹമ്മദ്, ആലപ്പുഴ റംലാബീഗം, നാഗൂർ ഇ. എം. ഹനീഫ എന്നിവർക്ക് ജിദ്ദയിലെ സഹൃദയരുടെ ഓർമപ്പൂക്കൾ

ജിദ്ദ കണ്ണൂർ സൗഹൃദവേദി ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജിദ്ദയിലെ കണ്ണൂർ നിവാസികളുടെ കുട്ടികളെ അനുമോദിച്ചു

ഉത്തര ജിദ്ദയിലെ അല്‍സലാമ ഡിസ്ട്രിക്ടില്‍ വാണിജ്യ കെട്ടിടത്തില്‍ അഗ്നിബാധ. കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

സാമൂഹിക പരിപാടിക്കിടെ തോക്കുകള്‍ കൈയിലേന്തി നടന്ന രണ്ടു യുവാക്കളെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തോക്കുകള്‍ കൈയിലേന്തി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ്. ജിദ്ദ റീജിയണൽ കമ്മിറ്റി മദ്രസ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരം നടത്തിയത്. ഇമാം റാസി മദ്രസയിലെ വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ നേടി.

പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇജ്ലു ഇവന്റ് വൈബ്‌സിന്റെ ബാനറിൽ ‘സമ്മർ ഫെസ്റ്റ് 2025’ എന്ന പേര്‍വിന്യാസത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളും സംഗീതനിശയും ജിദ്ദ മഹ്ജറിലെ അൽ ഖുബ്ബ ഓഡിറ്റോറിയത്തിന്റെ വിശാലമായ ഹാളിൽ നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. ഇസ്മായിൽ മണ്ണാർക്കാട് (ചെയർമാൻ), റാഫി ബീമാപള്ളി (ജനറൽ കൺവീനർ), റിയാസ് മേലാറ്റൂർ (ഇവന്റ് കോ-ഓർഡിനേറ്റർ) എന്നിവർ ഉൾപ്പെട്ട സംഘാടക സമിതി രൂപീകരിച്ചു.

കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ പങ്കിനെ ഊന്നിപ്പറഞ്ഞുകൊണ്ട് ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന പാരന്റിംഗ് സെഷനും അനുമോദന സദസ്സും ഐ.സി.എഫ്. ജിദ്ദ റീജിയണൽ കമ്മിറ്റിക്ക് കീഴിലുള്ള ഇമാം റാസി മദ്രസയുടെ ആഭിമുഖ്യത്തിൽ നടന്നു. ശറഫിയ ഓഡിറ്റോറിയത്തിൽ നടന്ന ഈ പരിപാടി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.