ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപത്തിനാല് പലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലും റഫയിലും സിവിലിയന്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണങ്ങളും മെഷീന്‍ ഗണ്‍ വെടിവെപ്പുകളും നടത്തിയത്. ഖാന്‍ യൂനിസിന് പടിഞ്ഞാറ് മവാസി പ്രദേശത്തുള്ള കുവൈത്ത് ആശുപത്രിയുടെ പടിഞ്ഞാറുള്ള സനാബില്‍ അഭയാര്‍ഥി ക്യാമ്പിലെ കുടിയിറക്കപ്പെട്ടവരുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സമീപ കാലത്ത് നടന്ന ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇസ്രായില്‍ ജയിലുകളില്‍ നിന്ന് വിട്ടയച്ച ആറ് ഫലസ്തീന്‍ തടവുകാര്‍ ഉള്‍പ്പെടെ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

Read More

സ്വന്തം മാതാവിനെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന് മദീനയിൽ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദനിയ ബിന്ത് മുസ്‌ലിം ബിൻ സ്വാലിഹ് അൽ-ബിലാദിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഖാലിദ് ബിൻ ഖാസിം ബിൻ ഖസം അൽ-ലുഖ്മാനിക്കാണ് ശിക്ഷ നടപ്പാക്കിയത്.

Read More