Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 13
    Breaking:
    • ജിദ്ദയിലേക്കും നിരവധി വിമാനങ്ങൾ സർവീസ് റദ്ദാക്കി, സൗദി പ്രവാസികൾ കടുത്ത ആശങ്കയിൽ, ഉംറ വിസ കാലാവധി തീരാറായവരും പ്രതിസന്ധിയിൽ
    • സൗദി തൊഴിൽ വിപണിയിൽ സ്വദേശികൾ 27 ലക്ഷമായി; വനിതാ പങ്കാളിത്തം 37 ശതമാനമായി ഉയർന്നു
    • സൗദിയിലെ വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് ഹൂത്തികളുടെ മുന്നറിയിപ്പ്; അമേരിക്കയ്ക്കും ഭീഷണി
    • സൈനിക നടപടികളിൽ 950 ഹൂത്തികൾ കൊല്ലപ്പെട്ടതായി യമൻ സർക്കാർ സേന
    • സൗദി- യു.എ.ഇ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമം: മുന്നറിയിപ്പുമായി യു.എ.ഇ നാഷണൽ മീഡിയ അതോറിറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദയിലേക്കും നിരവധി വിമാനങ്ങൾ സർവീസ് റദ്ദാക്കി, സൗദി പ്രവാസികൾ കടുത്ത ആശങ്കയിൽ, ഉംറ വിസ കാലാവധി തീരാറായവരും പ്രതിസന്ധിയിൽ

    വഹീദ് സമാൻBy വഹീദ് സമാൻ13/10/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സൗദി അറേബ്യക്ക് നേരെ ഹൂത്തികൾ ആക്രമണം നടത്തുന്നതിനെ തുടർന്ന് നിരവധി വിമാന കമ്പനികൾ സർവീസുകൾ റദ്ദാക്കി. റിയാദ് വിമാനത്താവളം നേരത്തെ അടച്ചിരുന്നു. ഇതിന് പുറമെ, ജിദ്ദയിലേക്ക് നിരവധി വിമാനങ്ങൾ സർവീസ് റദ്ദാക്കി.

    ഇന്ത്യയിൽനിന്നുള്ള ആകാശ് എയർ ഈ മാസം 17 വരെ ജിദ്ദയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചു. ഇത്തിഹാദും റിയാദ്, ജിദ്ദ സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ ഈ മാസം 17 വരെയുള്ള സർവീസുകൾ റദ്ദാക്കി. ജിദ്ദ, ദമാം, റിയാദ്, മദീന സർവീസുകളാണ് റദ്ദാക്കിയത്. എമിറേറ്റ്സും സൗദിയിലേക്കുള്ള സർവീസുകളെല്ലാം റദ്ദാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉംറ യാത്രക്കാർ പ്രതിസന്ധിയിൽ
    വിമാനങ്ങൾ റദ്ദാക്കിയതോടെ ഉംറക്കെത്തിയ നിരവധി പേർ ആശങ്കയിലായി. ഉംറ വിസയുടെ കാലാവധി പൂർത്തിയാകാറായ നിരവധി പേർ സൗദിയിലുണ്ട്. ഇവരുടെ വിസ കാലാവധി ദീർഘിപ്പിക്കുന്നതു സംബന്ധിച്ച് ഇതേവരെ അറിയിപ്പുണ്ടായിട്ടില്ല.
    ഒക്ടോബര്‍ 14 വരെ റിയാദിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി ഫ്‌ളൈ ദുബായ് വക്താവ് അറിയിച്ചു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. വിമാന സമയക്രമത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും പുതിയ വിവരങ്ങളെ കുറിച്ചും യാത്രക്കാരെ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കുമെന്ന് ഫ്‌ളൈ ദുബായ് പറഞ്ഞു.


    സര്‍വീസ് റദ്ദാക്കല്‍ മൂലം ബുദ്ധിമുട്ടുകള്‍ നേരിടുന്ന യാത്രക്കാര്‍ക്ക്, പണം തിരികെ ലഭിക്കാനോ മറ്റൊരു തീയതിയിലേക്ക് ബുക്കിംഗ് മാറ്റാനോ എയര്‍ലൈനിന്റെ വെബ്സൈറ്റിലെ മാനേജ് ബുക്കിംഗ് വിഭാഗം സന്ദര്‍ശിക്കാവുന്നതാണ്. ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്കിംഗ് നടത്തിയ യാത്രക്കാര്‍ നേരിട്ട് തങ്ങളുടെ ഏജന്റുമാരുമായി ബന്ധപ്പെടുകയാണ് വേണ്ടത്. സര്‍വീസ് റദ്ദാക്കല്‍ മൂലം ഉണ്ടായ ബുദ്ധിമുട്ടുകളില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിക്കുകയും, യാത്രക്കാരുടെ സഹകരണത്തിന് നന്ദി പറയുകയും ചെയ്തു.
    മേഖലയിലെ തടസ്സങ്ങള്‍ കാരണം അബുദാബിയില്‍ നിന്ന് ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കല്‍ ഒക്ടോബര്‍ 13 വരെ ഇത്തിഹാദ് എയര്‍വേയ്സ് നീട്ടി. ഒക്ടോബര്‍ 11 നും 13 നും ഇടയിലുള്ള തീയതികളില്‍ ദമാമിലേക്കും തിരിച്ചുമുള്ള നാലു സര്‍വീസുകളും ജിദ്ദയിലേക്കും തിരിച്ചുമുള്ള നാലു സര്‍വീസുകളും റിയാദിലേക്കും തിരിച്ചുമുള്ള നാലു സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു. സമയക്രമത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് അറിയിച്ച എയര്‍ലൈന്‍, യാത്രക്ക് മുമ്പായി ഇത്തിഹാദ് വെബ്‌സൈറ്റ് വഴി ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് യാത്രക്കാരോട് നിര്‍ദ്ദേശിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia Umrah
    Latest News
    ജിദ്ദയിലേക്കും നിരവധി വിമാനങ്ങൾ സർവീസ് റദ്ദാക്കി, സൗദി പ്രവാസികൾ കടുത്ത ആശങ്കയിൽ, ഉംറ വിസ കാലാവധി തീരാറായവരും പ്രതിസന്ധിയിൽ
    13/10/2026
    സൗദി തൊഴിൽ വിപണിയിൽ സ്വദേശികൾ 27 ലക്ഷമായി; വനിതാ പങ്കാളിത്തം 37 ശതമാനമായി ഉയർന്നു
    13/10/2026
    സൗദിയിലെ വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് ഹൂത്തികളുടെ മുന്നറിയിപ്പ്; അമേരിക്കയ്ക്കും ഭീഷണി
    13/10/2026
    സൈനിക നടപടികളിൽ 950 ഹൂത്തികൾ കൊല്ലപ്പെട്ടതായി യമൻ സർക്കാർ സേന
    13/10/2026
    സൗദി- യു.എ.ഇ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമം: മുന്നറിയിപ്പുമായി യു.എ.ഇ നാഷണൽ മീഡിയ അതോറിറ്റി
    13/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.