മക്ക: സ്വകാര്യ ഹജ് ഗ്രൂപ്പ് വഴി കേരളത്തിൽ നിന്നുള്ള ആദ്യ ഹജ് സംഘം മക്കയിലെത്തി. സ്വകാര്യ ഹജ് ഗ്രൂപ്പു വഴി കോഴിക്കോട്നിന്നും കണ്ണൂരിൽ നിന്നുമുള്ള 204 ഹാജിമാരാണ് ആദ്യ സംഘത്തിലുള്ളത്. മക്കയിലെത്തിയ ഹാജിമാരെ മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി സ്വീകരിച്ചു.
നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ഉപാധ്യക്ഷൻ സുലൈമാൻ മാളിയേക്കൽ, നാഷണൽ കെഎംസിസി ഹജ് സെൽ ജനറൽ കൺവീനർ മുജീബ് പൂകോട്ടൂർ , മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയിൽ, നാസർ കിൻസാറ, സൽസബീൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
