കൈറോ- ഈജിപ്റ്റിലെ ഗിസ ഗവർണറേറ്റിലെ അർദ് അല്ലിവാ പ്രദേശത്ത് ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ പിഞ്ചുകുഞ്ഞിനെ ഇമചിമ്മിത്തുറക്കുന്ന നേരത്തിനിടെ ഓടിയെത്തി കൈകളിൽ വാരിയെടുത്ത് രക്ഷിച്ച് ഈജിപ്ഷ്യൻ യുവാവ്.
ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. കുഞ്ഞ് വീഴുന്നതും യുവാവ് പാഞ്ഞടുക്കുന്നതും അവസാന നിമിഷം സ്വന്തം കൈകളിൽ കുട്ടിയെ വാരിയെടുക്കുന്നതും നിലത്ത് വീഴുന്നത് തടയുന്നതും വീഡിയോയിൽ കാണാം. കുട്ടിയെ രക്ഷിക്കാനുള്ള യുവാവിന്റെ സമയോചിതമായ ഇടപെടലിനെ സാമൂഹികമാധ്യമ ഉപയോക്താക്കൾ പ്രശംസിച്ചു.
