Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 24
    Breaking:
    • ജിദ്ദയിൽ വിമാന സർവീസുകൾ ഇല്ലാതെ ദുരിത്തിലായ ഉംറ തീർത്ഥാടകർക്ക് സഹായവുമായി ഇന്ത്യൻ കോൺസുലേറ്റ്
    • ഈജിപ്തിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; സഹോദരൻ അറസ്റ്റിൽ
    • ഷാർജ പുസ്തകമേളയിൽ ‘യു എ ഇ മലയാളി അക്ഷര സംഗമം’ നവംബർ 8ന്; സുലൈമാൻ മേൽപ്പത്തൂർ മുഖ്യപ്രഭാഷണം നടത്തും
    • റാസൽഖൈമയിലെ മുഴുവൻ പൊതു ബീച്ചുകളും അടച്ചു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
    • ജോർദാനിൽ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണം: മരണം എട്ടായി ഉയർന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദയിൽ വിമാന സർവീസുകൾ ഇല്ലാതെ ദുരിത്തിലായ ഉംറ തീർത്ഥാടകർക്ക് സഹായവുമായി ഇന്ത്യൻ കോൺസുലേറ്റ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/10/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് സൗദി അറേബ്യയിൽ പ്രയാസത്തിലായ ഇന്ത്യയിൽനിന്നുള്ള ഉംറ തീർത്ഥാടകർക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നടപടികൾ ഊർജിതമാക്കി.

    സർവീസുകൾ റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ കോൺസുലേറ്റ് പുറത്തിറക്കിയ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ: ജിദ്ദയിലും മക്കയിലുമായി 24×7 കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണത്തോടെ തീർത്ഥാടകർക്ക് ഭക്ഷണവും അടിയന്തര മരുന്നുകളും ഉൾപ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങൾ കോൺസുലേറ്റ് ഉറപ്പാക്കുന്നുണ്ട്.

    സൗദി അധികൃതരുമായി നിരന്തര ബന്ധം: വിസയുടെ കാലാവധിയും യാത്ര വൈകുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഹജ്ജ്-ഉംറ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം തുടങ്ങിയ സൗദി അധികാരികളുമായി കോൺസുലേറ്റ് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

    📢 IMPORTANT UPDATE The Consulate continues to assist Indian nationals affected by flight disruptions through its Control Rooms, community networks and coordination with Saudi authorities and airlines. ➡️ Umrah tour operators seeking assistance in connecting with airlines currently operating flights to India may approach the Consulate. 📄 Please refer to the attached advisory for details. @MEAIndia @IndianEmbRiyadh

    — India in Jeddah (@CGIJeddah) October 24, 2026

    പരാതി പരിഹാരത്തിന് പ്രത്യേക നമ്പർ: അധിക ദിവസങ്ങളിലെ താമസം അടക്കമുള്ള പ്രയാസങ്ങൾ നേരിടുന്ന തീർത്ഥാടകർക്ക് സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ പിൽഗ്രിം കെയർ സെന്ററുമായി 1966 നമ്പറിൽ ബന്ധപ്പെട്ട് പരാതി രജിസ്റ്റർ ചെയ്ത് കേസ് റഫറൻസ് നമ്പർ കരസ്ഥമാക്കാവുന്നതാണ്. ഈ റഫറൻസ് നമ്പർ കോൺസുലേറ്റിന്റെ കൺട്രോൾ റൂമുകളുമായി പങ്കുവെച്ചാൽ കൂടുതൽ ഏകോപനം സാധ്യമാകും.

    വിമാന കമ്പനികളുമായുള്ള ചർച്ചകൾ: വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ആശങ്കകളും ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിലെ (Refund) തടസ്സങ്ങളും പരിഹരിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികളുമായി കോൺസുലേറ്റ് ചർച്ചകൾ നടത്തിവരുന്നു.

    പകരമുള്ള യാത്രാ സൗകര്യങ്ങൾ: ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന മറ്റ് വിമാനക്കമ്പനികളുമായി ഉംറ ടൂർ ഓപ്പറേറ്റർമാരെ ബന്ധപ്പെടുത്തി ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സീറ്റുകളുടെ ലഭ്യതയ്ക്കും നിരക്കുകൾക്കും വിധേയമായിരിക്കും ഈ ക്രമീകരണങ്ങൾ. യാത്രക്കാർ തങ്ങളുടെ എയർലൈനുകൾ, ട്രാവൽ ഏജന്റുകൾ, ഉംറ സർവീസ് പ്രൊവൈഡർമാർ എന്നിവരുമായി ബന്ധപ്പെട്ട് റീബുക്കിംഗ് ഉൾപ്പെടെയുള്ള വിവരങ്ങൾ നിരന്തരം മനസ്സിലാക്കണമെന്ന് കോൺസുലേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള കോൺസുലാർ സഹായങ്ങൾ ആവശ്യമുളളവർക്ക് ജിദ്ദയിലെയും മക്കയിലെയും കൺട്രോൾ റൂമുകളെ എപ്പോഴും സമീപിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah consulate Umrah
    Latest News
    ജിദ്ദയിൽ വിമാന സർവീസുകൾ ഇല്ലാതെ ദുരിത്തിലായ ഉംറ തീർത്ഥാടകർക്ക് സഹായവുമായി ഇന്ത്യൻ കോൺസുലേറ്റ്
    24/10/2026
    ഈജിപ്തിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; സഹോദരൻ അറസ്റ്റിൽ
    24/10/2026
    ഷാർജ പുസ്തകമേളയിൽ ‘യു എ ഇ മലയാളി അക്ഷര സംഗമം’ നവംബർ 8ന്; സുലൈമാൻ മേൽപ്പത്തൂർ മുഖ്യപ്രഭാഷണം നടത്തും
    24/10/2026
    റാസൽഖൈമയിലെ മുഴുവൻ പൊതു ബീച്ചുകളും അടച്ചു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
    24/10/2026
    ജോർദാനിൽ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണം: മരണം എട്ടായി ഉയർന്നു
    24/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.