കയ്റോ: വടക്കുകിഴക്കന്‍ ഈജിപ്തിലെ ദഖലിയ ഗവര്‍ണറേറ്റിലെ മന്‍സൂറയില്‍ 28കാരിയെ സഹോദരന്റെ വസതിയിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദാമ്പത്യകലഹങ്ങളെ തുടർന്ന് ഭര്‍തൃവീട് ഉപേക്ഷിച്ച് സഹോദരന്റെ വീട്ടില്‍ കഴിയുകയായിരുന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സഹോദരന്റെ വീടിനുള്ളില്‍ യുവതി മരിച്ചുകിടക്കുന്നതായി ഈജിപ്ഷ്യന്‍ സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴാണ് യുവതിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി പ്രദേശം സുരക്ഷാ വലയത്തിനുള്ളിലാക്കി. തുടർന്ന് മൃതദേഹം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരനെ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിലെ യഥാർത്ഥ കാരണം കണ്ടെത്താൻ സാക്ഷികളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.



