മദീന – മദീനയിലും കിഴക്കന് പ്രവിശ്യയിലും ആക്രമണങ്ങള് നടത്താനുള്ള ഹൂത്തി മിലീഷ്യയുടെ ശ്രമം സഖ്യസേന ഇന്ന് വിഫലമാക്കി. മദീനയില് ക്രൂയിസ് മിസൈലും കിഴക്കന് പ്രവിശ്യയില് ഡ്രോണും ഉപയോഗിച്ച് ആക്രമണം നടത്താനാണ് ശ്രമമുണ്ടായത്.
ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിന് മുമ്പായി ഇവ രണ്ടും തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജര് ജനറല് തുര്ക്കി അല്മാലികി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







