റിയാദ്- സൗദി പ്രോ ലീഗിലെ ഒമ്പതാം റൗണ്ടിലെ മൂന്ന് മത്സരങ്ങൾ മാറ്റിവെച്ചു. സുരക്ഷാ കാരണങ്ങളും കളിക്കാർക്ക് ആവശ്യമായ വിശ്രമവേളകൾ ഉറപ്പാക്കുന്നതുൾപ്പെടെയുള്ള ലോജിസ്റ്റിക് കാര്യങ്ങളും പരിഗണിച്ചാണ് മത്സരങ്ങൾ പുനഃക്രമീകരിച്ചത്. ഇന്ന് നടക്കേണ്ടിയിരുന്ന അൽ അഹ്ലിയും അൽ നസ്റും തമ്മിലുള്ള മത്സരം ഉൾപ്പെടെയുള്ളവയാണ് മാറ്റിയത്.
അൽ റിയാദും അൽ ഹിലാലും തമ്മിലുള്ള ഒമ്പതാം റൗണ്ട് മത്സരം 2026 ഡിസംബർ 19ന് നടക്കും.
അൽ ഇത്തിഹാദും അൽ ഷബാബും തമ്മിലുള്ള മത്സരം 2026 ഡിസംബർ 19നും അൽ അഹ്ലിയും അൽ നസ്റും തമ്മിലുള്ള മത്സരം 2027 മാർച്ച് 6നും നടക്കും.
മൂന്ന് മത്സരങ്ങൾ മാറ്റിയതോടെ ഇന്ന് ആകെ മൂന്ന് മത്സരങ്ങളാണ് നടക്കുക. സൗദി സമയം വൈകുന്നേരം 5:40ന് അൽ ഫൈസലിയും അൽ ഖുലൂദും വൈകുന്നേരം 6:50ന് അൽ ഖലീജും അൽ ഫൈഹയും രാത്രി 7:15ന് അൽ ഹസമും അൽ ഫതഹും തമ്മിലുള്ള മത്സരങ്ങളാണ് നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







