Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 12
    Breaking:
    • റിയാദിൽ മലപ്പുറം സ്വദേശിയായ യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ
    • സൗദി ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന് നേരെ ഡ്രോൺ ആക്രമണം; എണ്ണ വിതരണം താൽക്കാലികമായി നിർത്തിവച്ചു
    • 16 വർഷത്തെ കാത്തിരിപ്പ്, പ്രവാസത്തിന്റെ കുരുക്ക്; ഷഫാത്തുള്ളയുടെ നാട്ടിലേക്കുള്ള മടക്കം അന്ത്യയാത്രയായി
    • ‘പടപ്പ്’ തുറന്നുവെക്കുന്നത് മനുഷ്യത്വത്തിന്റെ കയ്യൊപ്പ്; മാഗസിൻ പ്രകാശനത്തിൽ തിളങ്ങി കൊണ്ടോട്ടി ബ്ലോസം കോളേജ്
    • റാസൽ ഖൈമയിലെ ഫ്ലമിംഗോ ബീച്ചിൽ ബാർബിക്യു പാചകത്തിന് നിരോധനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന് നേരെ ഡ്രോൺ ആക്രമണം; എണ്ണ വിതരണം താൽക്കാലികമായി നിർത്തിവച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/09/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഹോർമുസ് കടലിടുക്കിന് ബദലായി ചെങ്കടൽ വഴി എണ്ണ കയറ്റുമതി ചെയ്യാൻ സൗദി അറേബ്യ ഉപയോഗിക്കുന്ന ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന് നേരെ ഡ്രോൺ ആക്രമണം. ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളാണ് റിയാദ്, മദീന പ്രവിശ്യകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയത്. ഇതേത്തുടർന്ന് മുൻകരുതൽ നടപടിയായി പൈപ്പ്‌ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.

    ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. സംഭവത്തിൽ ചിലർക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി സൗദി ഊർജ മന്ത്രാലയ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകി വരികയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആക്രമണത്തിന് തൊട്ടുപിന്നാലെ അടിയന്തര സാങ്കേതിക സംഘങ്ങൾ സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. തകരാറുകൾ പരിഹരിച്ച് പൈപ്പ്‌ലൈൻ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

    ഇറാഖിന്റെ മണ്ണിൽ നിന്നുള്ള ആക്രമണങ്ങൾ തടയാൻ സ്വന്തം സർക്കാരിന് സമയം അനുവദിക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽസൈദി അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ തിരിച്ചടി നൽകേണ്ടതില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ചതായും ഇറാഖ് സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും പൗരന്മാരുടെയും പ്രവാസികളുടെയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    houthi Pipe Line Saudi arabia ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈൻ (East-West pipeline) ഡ്രോൺ ആക്രമണം (Drone attack) സൗദി അറേബ്യ വാർത്തകൾ (Saudi Arabia news) സൗദി എണ്ണ പൈപ്പ്‌ലൈൻ ആക്രമണം (Saudi oil pipeline attack)
    Latest News
    റിയാദിൽ മലപ്പുറം സ്വദേശിയായ യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ
    12/09/2026
    സൗദി ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന് നേരെ ഡ്രോൺ ആക്രമണം; എണ്ണ വിതരണം താൽക്കാലികമായി നിർത്തിവച്ചു
    12/09/2026
    16 വർഷത്തെ കാത്തിരിപ്പ്, പ്രവാസത്തിന്റെ കുരുക്ക്; ഷഫാത്തുള്ളയുടെ നാട്ടിലേക്കുള്ള മടക്കം അന്ത്യയാത്രയായി
    11/09/2026
    ‘പടപ്പ്’ തുറന്നുവെക്കുന്നത് മനുഷ്യത്വത്തിന്റെ കയ്യൊപ്പ്; മാഗസിൻ പ്രകാശനത്തിൽ തിളങ്ങി കൊണ്ടോട്ടി ബ്ലോസം കോളേജ്
    11/09/2026
    റാസൽ ഖൈമയിലെ ഫ്ലമിംഗോ ബീച്ചിൽ ബാർബിക്യു പാചകത്തിന് നിരോധനം
    11/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.