Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 11
    Breaking:
    • 16 വർഷത്തെ കാത്തിരിപ്പ്, പ്രവാസത്തിന്റെ കുരുക്ക്; ഷഫാത്തുള്ളയുടെ നാട്ടിലേക്കുള്ള മടക്കം അന്ത്യയാത്രയായി
    • ‘പടപ്പ്’ തുറന്നുവെക്കുന്നത് മനുഷ്യത്വത്തിന്റെ കയ്യൊപ്പ്; മാഗസിൻ പ്രകാശനത്തിൽ തിളങ്ങി കൊണ്ടോട്ടി ബ്ലോസം കോളേജ്
    • റാസൽ ഖൈമയിലെ ഫ്ലമിംഗോ ബീച്ചിൽ ബാർബിക്യു പാചകത്തിന് നിരോധനം
    • വടകര സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി
    • ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് ഉന്നത കമാൻഡർ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘പടപ്പ്’ തുറന്നുവെക്കുന്നത് മനുഷ്യത്വത്തിന്റെ കയ്യൊപ്പ്; മാഗസിൻ പ്രകാശനത്തിൽ തിളങ്ങി കൊണ്ടോട്ടി ബ്ലോസം കോളേജ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/09/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊണ്ടോട്ടി: വലിയ സാമ്പത്തികച്ചെലവുകളും ആർഭാടങ്ങളുമാണ് ക്യാമ്പസ് ആഘോഷങ്ങളുടെ വിജയമെന്ന പൊതുധാരണ നിലനിൽക്കുന്ന കാലത്ത്, മാനുഷിക മൂല്യങ്ങളുടെയും അതിജീവനത്തിന്റെയും പുതുമാതൃക തീർക്കുകയാണ് കൊണ്ടോട്ടി ബ്ലോസം കോളേജ് വിദ്യാർത്ഥി യൂണിയൻ. സാംസ്കാരിക പ്രതിബദ്ധതയ്ക്ക് മുൻഗണന നൽകി കോളേജ് മാഗസിൻ പ്രകാശനം ചെയ്ത രീതി കൊണ്ടാണ് ഈ ക്യാമ്പസ് ശ്രദ്ധേയമാകുന്നത്.

    പരിമിതികളുടെയും പ്രയാസങ്ങളുടെയും കോട്ടമതിലുകൾ തകർത്ത് സമൂഹത്തിന് പ്രതീക്ഷയായി മാറിയ ഒരുപറ്റം മനുഷ്യരെ നെഞ്ചിലേറ്റിക്കൊണ്ടായിരുന്നു ‘പടപ്പ്’ എന്ന പേരിട്ട മാഗസിന്റെ പ്രകാശനം. ജീവിത പ്രതിസന്ധികളോട് പൊരുതി ജയിച്ച വ്യക്തിത്വങ്ങളെ വേദിയിലിരുത്തുകയും, അവരെ ആദരിക്കുകയും ചെയ്തുകൊണ്ടാണ് യൂണിയൻ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ദേശീയ പഞ്ചഗുസ്തി മത്സരങ്ങളിലടക്കം മികച്ച നേട്ടം കൈവരിക്കുകയും ഉജ്ജ്വലബാല്യം തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്ത അമൽ ഇഖ്ബാൽ ഉൾപ്പെടെയുള്ള പ്രതിഭകളുടെ സാന്നിധ്യം പരിപാടിക്ക് മാറ്റ് കൂട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക്യാമ്പസ് ആഘോഷങ്ങൾ അനാവശ്യ ധൂർത്തിലേക്കും കോലാഹലങ്ങളിലേക്കും വഴിമാറുന്ന പുതിയ കാലത്ത്, സഹജീവി സ്നേഹവും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കാൻ കൗമാരമനസ്സുകൾ കാണിച്ച വലിയ മനസ്സ് ഏറെ പ്രശംസനീയമാണ്. ആഘോഷങ്ങളോടൊപ്പം തന്നെ ചുറ്റുമുള്ള മനുഷ്യരെയും അവരുടെ അതിജീവന പോരാട്ടങ്ങളെയും കണ്ടറിയാൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണമെന്ന വലിയ സന്ദേശമാണ് ഈ കൂട്ടായ്മ നൽകുന്നത്.

    കോളേജ് പ്രിൻസിപ്പൽ ഡോ. ടി.പി. അഹമ്മദ്, സ്റ്റുഡന്റ്സ് എഡിറ്റർ മുഹമ്മദ് ബാസിൽ, സ്റ്റാഫ് എഡിറ്റർ ജംഷീദ ഷമീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആർഭാടങ്ങൾക്ക് പകരം നന്മയുടെയും കരുതലിന്റെയും പ്രകാശമായി മാറിയ കൊണ്ടോട്ടി ബ്ലോസം കോളേജിന്റെ ഈ സർഗാത്മക ചുവടുവെപ്പ് മറ്റു ക്യാമ്പസുകൾക്കും പുതിയ യൂണിയനുകൾക്കും അനുകരണീയമായ മാതൃകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Blossom College Padapp
    Latest News
    16 വർഷത്തെ കാത്തിരിപ്പ്, പ്രവാസത്തിന്റെ കുരുക്ക്; ഷഫാത്തുള്ളയുടെ നാട്ടിലേക്കുള്ള മടക്കം അന്ത്യയാത്രയായി
    11/09/2026
    ‘പടപ്പ്’ തുറന്നുവെക്കുന്നത് മനുഷ്യത്വത്തിന്റെ കയ്യൊപ്പ്; മാഗസിൻ പ്രകാശനത്തിൽ തിളങ്ങി കൊണ്ടോട്ടി ബ്ലോസം കോളേജ്
    11/09/2026
    റാസൽ ഖൈമയിലെ ഫ്ലമിംഗോ ബീച്ചിൽ ബാർബിക്യു പാചകത്തിന് നിരോധനം
    11/09/2026
    വടകര സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി
    11/09/2026
    ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് ഉന്നത കമാൻഡർ കൊല്ലപ്പെട്ടു
    11/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.