Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 15
    Breaking:
    • വൻ അഴിച്ചുപണിക്ക് കോൺഗ്രസ്, എ.ഐ.സി.സി സെക്രട്ടറിമാരുടെ പുനഃസംഘടന ഉടൻ: പകുതിയോളം പേരെ മാറ്റും
    • ജിദ്ദ ഉൾപ്പെടെയുള്ള നഗരങ്ങളിൽ അപകടഭീതി ഒഴിഞ്ഞു; മുൻകരുതൽ നിർദ്ദേശങ്ങളുമായി സിവിൽ ഡിഫൻസ്
    • ഖമീസ് മുശൈത്തിലും അബഹയിലും തായിഫിലും ഹൂത്തി ആക്രമണം: 13 പേര്‍ക്ക് പരിക്ക്, ഏഴ് വീടുകള്‍ക്ക് കേടുപാടുകള്‍
    • യെമൻ പ്രതിസന്ധി: ബന്ധമില്ലെന്ന് ഇറാൻ; സൗദി സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികൾ
    • സുന്ദരമായ പുഞ്ചിരി സ്വന്തമാക്കാൻ അത്യാധുനിക ഡെന്റൽ അലൈനർ ചികിത്സയുമായി സഫാ മക്ക പോളിക്ലിനിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദ ഉൾപ്പെടെയുള്ള നഗരങ്ങളിൽ അപകടഭീതി ഒഴിഞ്ഞു; മുൻകരുതൽ നിർദ്ദേശങ്ങളുമായി സിവിൽ ഡിഫൻസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/09/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സൗദിയിലെ വിവിധ നഗരങ്ങളിൽ നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം വഴി നൽകിയിരുന്ന മുൻകരുതൽ മുന്നറിയിപ്പുകൾ പിൻവലിച്ചു. അപകട ഭീതി ഒഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. അൽ ഉല, യാമ്പു, തായിഫ്, ജിസാൻ, ജിദ്ദ, ഖമീസ് മുശൈത്ത്, അബഹ എന്നീ പ്രദേശങ്ങളിലെ അപകടസാധ്യത ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഭാവിയിൽ ഇത്തരം മുന്നറിയിപ്പുകൾ വരികയാണെങ്കിൽ നിർദ്ദേശങ്ങളും മുൻകരുതലുകളും കൃത്യമായി പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പ് സമയം കഴിയുന്നത് വരെ ജനലുകളിൽ നിന്ന് അകന്നുനിൽക്കണമെന്നും സിവിൽ ഡിഫൻസ് വിശദീകരിച്ചു. തുറസ്സായ സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നതും ബാൽക്കണിയിലോ ടെറസിലോ നിൽക്കുന്നതും ഒഴിവാക്കണം. ഗ്ലാസുകളിൽ നിന്നും അപകടകരമായ മറ്റ് സ്ഥലങ്ങളിൽ നിന്നും അകലം പാലിക്കണം. കെട്ടിടങ്ങൾക്ക് പുറത്തുള്ളവർ അടുത്തുള്ള ഏതെങ്കിലും കെട്ടിടത്തിനുള്ളിലോ ശക്തമായ മറവുള്ള സ്ഥലങ്ങളിലോ അഭയം പ്രാപിക്കണം. അപകട സമയങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും ചിത്രങ്ങൾ / വീഡിയോകൾ പകർത്തുന്നതും ഒഴിവാക്കണം.

    വാഹനം ഓടിക്കുമ്പോഴാണ് മുന്നറിയിപ്പ് ലഭിക്കുന്നതെങ്കിൽ, പാലങ്ങൾക്കും ഉയരമുള്ള കെട്ടിടങ്ങൾക്കും അകലെയായി റോഡിന്റെ വശങ്ങളിലേക്ക് വാഹനം മാറ്റി നിർത്തി ബന്ധപ്പെട്ട അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചു. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര നമ്പറുകളിൽ ബന്ധപ്പെടാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മക്ക, മദീന, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് മേഖലകളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ 998 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Civil Defence Jeddah Yambu
    Latest News
    വൻ അഴിച്ചുപണിക്ക് കോൺഗ്രസ്, എ.ഐ.സി.സി സെക്രട്ടറിമാരുടെ പുനഃസംഘടന ഉടൻ: പകുതിയോളം പേരെ മാറ്റും
    15/09/2026
    ജിദ്ദ ഉൾപ്പെടെയുള്ള നഗരങ്ങളിൽ അപകടഭീതി ഒഴിഞ്ഞു; മുൻകരുതൽ നിർദ്ദേശങ്ങളുമായി സിവിൽ ഡിഫൻസ്
    15/09/2026
    ഖമീസ് മുശൈത്തിലും അബഹയിലും തായിഫിലും ഹൂത്തി ആക്രമണം: 13 പേര്‍ക്ക് പരിക്ക്, ഏഴ് വീടുകള്‍ക്ക് കേടുപാടുകള്‍
    15/09/2026
    യെമൻ പ്രതിസന്ധി: ബന്ധമില്ലെന്ന് ഇറാൻ; സൗദി സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികൾ
    15/09/2026
    സുന്ദരമായ പുഞ്ചിരി സ്വന്തമാക്കാൻ അത്യാധുനിക ഡെന്റൽ അലൈനർ ചികിത്സയുമായി സഫാ മക്ക പോളിക്ലിനിക്ക്
    15/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.