ജിദ്ദ- വയനാട് മുസ്ലിം ഓർഫനേജ് (ഡബ്ല്യു.എം.ഒ) മറ്റു അനാഥ-അഗതി മന്ദിരങ്ങൾക്ക് മാതൃകയാക്കാവുന്ന സ്ഥാപനമാണെന്ന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ അഭിപ്രായപ്പെട്ടു. ഡബ്ല്യു.എം.ഒ ജിദ്ദ ചാപ്റ്റർ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ ഡബ്ല്യു.എം.ഒ നടത്തുന്ന ഇടപെടലുകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ഹമീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു. സുലൈമാൻ അഹ്സനി പ്രാർത്ഥന നടത്തി. ഡബ്ല്യു.എം.ഒ ജിദ്ദ കമ്മിറ്റി ചെയർമാൻ റസാഖ് അണക്കായി, ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ശിഹാബ് പേരാൽ, സുബൈർ കണ്ണൂർ, യൂസഫ്, അബ്ദുൽ ഖാദർ, സൈഫു മാണ്ടാട്, ഷാജഹാൻ പുത്തൻകുന്ന് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് തോട്ടോളി സ്വാഗതവും മുജീബ് കൂളിവയൽ നന്ദിയും പറഞ്ഞു.
തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ ജനറൽബോഡി യോഗം തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ
ചെയർമാൻ: റസാഖ് അണക്കായി
പ്രസിഡന്റ്: ഹമീദ് കെ.സി. പേരാമ്പ്ര
ജനറൽ സെക്രട്ടറി: മുജീബ് കൂളിവയൽ
ട്രഷറർ: അൻവർ സാദത്ത്
വൈസ് ചെയർമാൻമാർ: ഫൈസൽ അമ്പലവയൽ, ജാബിർ മുട്ടിൽ
വൈസ് പ്രസിഡന്റുമാർ: ശിഹാബ് പേരാൽ, സൂപ്പി ജി.കെ, സുബൈർ ഒളവട്ടൂർ, ഷറഫു പൊഴുതന, ഷാജഹാൻ പുത്തൻകുന്ന്, അഷ്റഫ് വേങ്ങൂർ
ജോയിന്റ് സെക്രട്ടറിമാർ: ശിഹാബ് തോട്ടോളി, ഹർഷൽ പഞ്ചാര, നാസർ നായ്ക്കട്ടി, സൈഫു മാണ്ടാട്, ഷാഹിദ് റാസി ചീരാൽ.



