റിയാദ്- റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും മൂന്നു ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ തൊടുത്തുവിട്ട രണ്ടു ഡ്രോണുകളും റിയാദില്‍ ആക്രമണം നടത്താന്‍ വിക്ഷേപിച്ച ഒരു ഡ്രോണുമാണ് ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി തടഞ്ഞ് നശിപ്പിച്ചത്. തകര്‍ത്ത ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



