സന്‍ആ – സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനും ചെങ്കടല്‍ തീരത്തുള്ള യാമ്പു തുറമുഖ നഗരത്തിലെ എണ്ണ വ്യവസായ കേന്ദ്രവും തങ്ങളുടെ സേന ആക്രമിച്ചതായി യെമനിലെ ഹൂത്തികള്‍ അവകാശപ്പെട്ടു. ഒരു ആക്രമണത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിലെ പമ്പിംഗ് സ്റ്റേഷന് നമ്പര്‍ 7 ലക്ഷ്യമിട്ടു. മറ്റൊരു ആക്രമണത്തില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് യാമ്പുവിലെ എണ്ണ കേന്ദ്രത്തെയും ലക്ഷ്യമിട്ടു – എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ ഹൂത്തി വക്താവ് യഹ്യ സരീഅ് വ്യക്തമാക്കി.
ഈ രണ്ട് ആക്രമണങ്ങളും, കൂടാതെ യെമന്‍ അതിര്‍ത്തിക്ക് സമീപമുള്ള സൗദി വിമാനത്താവളവും വ്യോമതാവളവും ലക്ഷ്യമിട്ട് നടത്തിയ മറ്റ് രണ്ട് ആക്രമണങ്ങളും വിജയകരമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



