Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    സൗദി ബാലനെ കൊന്ന വേലക്കാരിക്ക് വധശിക്ഷ നടപ്പാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/07/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തബൂക്ക് – സൗദി ബാലനെ അതിക്രൂരമായി കൊലപ്പെടുത്തിയ എത്യോപ്യന്‍ വേലക്കാരിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി ബാലന്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഗുദയാന്‍ അല്‍ബലവിയെ മര്‍ദിച്ചും വടി ഉപയോഗിച്ച് അടിച്ചും ബോക്‌സില്‍ അടച്ചും ശ്വാസംകിട്ടാതിരിക്കാന്‍ മുഖംമൂടിയും കൊലപ്പെടുത്തിയ അലീമ ഫികാഡൊ തസീജായ്ക്ക് തബൂക്കില്‍ ആണ് ശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ റമദാന്‍ അവസാനിത്തിലാണ് കേസിനാസ്പദമായ സംഭവം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അഞ്ചു വയസുകാരന്‍ മുഹമ്മദ് അല്‍ബലവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ബാലന്റെ കുടുംബാംഗങ്ങള്‍ ആര്‍ക്കെതിരെയും ആരോപണമോ സംശയമോ ഉന്നയിച്ചിരുന്നില്ല. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങളൊന്നും തുടക്കത്തില്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ ഊര്‍ജിതമായ അന്വേഷണത്തിലൂടെ കേസിന് തുമ്പുണ്ടാക്കാനും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും പോലീസിന് സാധിച്ചു.


    സംഭവ ദിവസം ഇഫ്താറിനു തൊട്ടു മുമ്പാണ് വീട്ടിലെ ഇളയ മകനെ കാണാതായതെന്ന് കുടുംബം പോലീസില്‍ മൊഴിനല്‍കി. പിന്നീട് സ്ത്രീകളുടെ മുറിയില്‍ മരപ്പെട്ടിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ ബാലനെ കണ്ടെത്തി. മുറിയിലെ നമസ്‌കാര പടത്തിലും ബ്ലാങ്കറ്റിലും രക്തപ്പാടുകളും കണ്ടെത്തി. കുടുംബത്തിന്റെ സാഹചര്യങ്ങളും സ്ഥിതിഗതികളും വീട്ടില്‍ താമസിക്കുന്നവരെ കുറിച്ചും പഠിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തതില്‍ നിന്ന് 19 കാരിയായ എത്യോപ്യന്‍ വേലക്കാരിയെ കുറിച്ച് അന്വേഷണോദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. തീര്‍ത്തും സ്വാഭാവിക രീതിയിലാണ് വേലക്കാരി പെരുമാറിയിരുന്നത്. ഭീതിയുടെയോ പരിഭ്രമത്തിന്റെയോ ഒരുവിധ ലാഞ്ചനയും ഇവരില്‍ പ്രകടമായിരുന്നില്ല.


    കൊലപാതകം നടത്തിയ ശേഷം മുറിയിലെ രക്തം തുണി ഉപയോഗിച്ച് തുടക്കുകയും കഴുകുകയും ചെയ്ത വേലക്കാരി ബാലനെ അടിക്കാന്‍ ഉപയോഗിച്ച വടി വലിയ പ്ലാസ്റ്റിക് കീസില്‍ ഒളിപ്പിക്കുകയും ചെയ്തു. ഇവയെല്ലാം പിന്നീട് മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ചു. വീട്ടില്‍ തിരിച്ചെത്തിയ വേലക്കാരി സാധാരണ നിലയില്‍ ജോലികളില്‍ മുഴുകി. ഇവര്‍ കൊലപാതകം നടത്തുന്നതും തെളിവുകള്‍ നശിപ്പിക്കുന്നതും സംശയകരമായ നീക്കങ്ങള്‍ നടത്തുന്നതും ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
    സംശയം തോന്നി നടത്തിയ ചോദ്യം ചെയ്യലില്‍ തുടക്കത്തില്‍ വേലക്കാരി സംഭവത്തില്‍ തനിക്ക് ഒരുവിധ ബന്ധവുമില്ലെന്ന് വാദിച്ചു.

    വിശദമായ ചോദ്യം ചെയ്യലില്‍ യുവതി പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. മര്‍ദിക്കുകയും വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതോടെ ബാലന്റെ ദേഹത്തു നിന്ന് രക്തം ഒലിക്കാന്‍ തുടങ്ങി. ഇതോടെ ബാലനെ എടുത്തുകൊണ്ടുപോയി റൂമിലെ മരപ്പെട്ടിയില്‍ ഒളിപ്പിച്ചു. കരയാനും നിലവിളിക്കാനും തുടങ്ങിയതോടെ നമസ്‌കാരപടം ഉപയോഗിച്ച് ബാലനെ ശ്വാസംമുട്ടിക്കുകയും മരപെട്ടി അടക്കുകയുമായിരുന്നെന്ന് യുവതി അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ വെളിപ്പെടുത്തി. ഫോറന്‍സിക് വിദഗ്ധര്‍ മൃതദേഹത്തില്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ വേലക്കാരി കുറ്റസമ്മതം നടത്തിയ കാര്യങ്ങള്‍ ശരിയാണെന്ന് വ്യക്തമാവുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    death penalty Makkah
    Latest News
    വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    05/07/2025
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.