Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    • ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    • രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്
    • ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു: മലയാളി യുവാവും പെൺസുഹൃത്തും നാഗ്പുരിൽ അറസ്റ്റിൽ
    • ഇന്ത്യ-പാക് സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട് ലോകരാജ്യങ്ങള്‍, ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് യു.എസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Community

    കേന്ദ്ര ഹജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യത്തെ മലയാളി സംഘം ജിദ്ദയിൽ എത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/05/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 172 ഹാജിമാരെയും വഹിച്ചുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് ഹജ്ജ് ടെർമിനലിൽ വന്നിറങ്ങി. ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് സൂര്യയുടെയുടെയും ഇന്ത്യൻ ഹജ് മിഷൻ ഉദ്യോഗസ്ഥ പ്രമുഖരും സൗദി ഹജ് മന്ത്രാലയ മേധാവികളും കെ.എം.സി.സി നേതാക്കളും ചേർന്ന് ഹാജിമാരെ സ്വീകരിച്ചു. പാനീയങ്ങളും മധുര പലഹാരങ്ങളും ഈത്തപ്പഴവും നൽകിയാണ് കെഎംസിസി ഹാജിമാരെ വരവേറ്റത്. ജിദ്ദ കെ.എം.സി.സി സെൻട്രൽ ഭാരവാഹികളും വനിതകൾ ഉൾപ്പെടെയുള്ള നിരവധി കെ.എം.സി.സി വളണ്ടിയർമാരും എയർപോർട്ടിൽ സേവനത്തിന് രംഗത്ത് ഉണ്ടായിരുന്നു

    സ്വീകരണത്തിന് കെ.എം.സി.സി നേതാക്കളായ അഹമ്മദ് പാളയാട്ട് അബൂബക്കർ അരിമ്പ്ര, വി പി മുസ്തഫ എന്നിവർ നേതൃത്വം നൽകി. ജിദ്ദയിൽ ഇറങ്ങിയ ഹാജിമാർ മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കരിപ്പൂരിൽ ഈ വർഷത്തെ കരിപ്പൂരിലെ ഹജ് ക്യാമ്പ് ഇന്നലെ ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രിവി.അബ്ദുറഹിമാൻ നിർവ്വഹിച്ചു. യുദ്ധ ഭീഷണി നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷ നിലനിൽക്കുന്നതിനും സമാധനത്തോടെയുള്ള ജീവിതം സാധ്യമാവുന്നതിനും എല്ലാവരും പ്രാർത്ഥന നടത്തണമെന്ന് തീർത്ഥാടകരോട് ആഹ്വാനം ചെയ്തു. സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ തീർത്ഥാടകരുടെ ലഗേജിന്റെ ഭാരത്തിൽ നിയന്ത്രണം വരുത്തിയിട്ടുള്ളതെന്നും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് എല്ലാവരുടേയും സുഗമമായ യാത്ര സാധ്യമാക്കുന്നതിന് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

    ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയായി സംസാരിച്ചു. ആദ്യ സംഘത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർക്കുള്ള ബോർഡിങ്ങ് പാസ് അഹ്മദ് ദേവർകോവിൽ എം.എൽ.എ കൈമാറി. ടി.വി ഇബ്റാഹീം എം.എൽ.എ തീർത്ഥാടകർക്കുള്ള യാത്രാരേഖകൾ കൈമാറി. അഡ്വ.പി.ടി.എ റഹീം എം.എൽ.എ എന്നിവർ സംസാരിച്ചു. സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രാർത്ഥന നടത്തി.

    ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കെ. ഉമര്‍ ഫൈസി മുക്കം, അഡ്വ. പി. മൊയ്തീന്‍ കുട്ടി, എം.എസ് അനസ് ഹാജി, ഒ.വി ജാഫര്‍, ഷംസുദ്ധീന്‍ അരിഞ്ചിറ, മുഹമ്മദ് സക്കീര്‍, എയർപോർട്ട് ഡയറക്ടർ സി.വി രവീന്ദ്രൻ, സയ്യിദ് മുഹമ്മദ് ജമലുല്ലൈലി, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, വി.പി അനിൽ, എ.പി അബ്ദുല്‍ വഹാബ്, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിന്ദു, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പി.കെ.സി അബ്ദു റഹ്മാൻ, കെ.എം മുഹമ്മദ് ഖാസിം കോയ, കബീർ നെടിയിരുപ്പ്, ശോഭാ അബൂബക്കർ കോഴിക്കോട്, ഹജ്ജ് സെൽ സ്പെഷ്യൽ ഓഫീസർ യു. അബ്ദുൽ കരീം ഐ.പി.ഐസ് (റിട്ട), എയർ ഇന്ത്യ എക്സപ്രസ്സ് മാനേജർ സുജിത്ത് ജോസഫ്, അലി വെട്ടേടൻ തുടങ്ങിയവർ സംബന്ധിച്ചു. ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് സ്വാഗതവും മെമ്പർ അഷ്കർ കോറാട് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj KMCC
    Latest News
    സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    10/05/2025
    ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    10/05/2025
    രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്
    10/05/2025
    ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു: മലയാളി യുവാവും പെൺസുഹൃത്തും നാഗ്പുരിൽ അറസ്റ്റിൽ
    10/05/2025
    ഇന്ത്യ-പാക് സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട് ലോകരാജ്യങ്ങള്‍, ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് യു.എസ്
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.