റിയാദ്- തൊണ്ണൂറ്റി ആറാമത് സൗദി ദേശീയ ദിനാഘോഷ ത്തിന്റെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ കിംസ് ഹെൽത്ത് ജരീർ മെഡിക്കൽ സെന്റെറുമായി സഹകരിച്ച് കിഡ്‌നി സ്‌ക്രീനിങ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലാസ് ജരീർ മെഡിക്കൽ സെന്ററിൽ നടത്തിയ ക്യാമ്പിൽ നൂറിലധികമാളുകൾ പങ്കെടുത്തു. റിയാദ് കൗൺസിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ജരീർ മെഡിക്കൽ സെന്റർ മാനേജർ ഫസീഹുദീൻ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടൂക്കാട്, നൗഷാദ് ആലുവ, ഡോ. അഹ്മദ്, ഡോ. വാഇൽ, മദീഹ ഷാഫി, ഷരീഖ് തൈക്കണ്ടി, കബീർ പട്ടാമ്പി, നിസാർ പള്ളികശേരി, സനീഷ് നസീർ, ഡോ. രാഹുൽ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. റിയാസ് വണ്ടൂർ, ഷംനാദ് കുളത്തുപുഴ, സൗമ്യ തോമസ്, അഞ്ജു അനിയൻ, സബ്രീൻ ഷംനാസ്, മിനുജ മുഹമ്മദ്, റിജോഷ്, സലാം പെരുമ്പാവൂർ, ഷിജു ബഷീർ, സന്തോഷ്. സി.കെ, മുഹമ്മദ് ബിനാസ്, ഷൈജൽ, അഖിൽ, സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







