പഹൽഗാമിൽ നടന്ന ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, തുടർന്നുള്ള സംഭവവികാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാടുകൾ അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി ലോക്സഭാ എംപി സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര പ്രതിനിധിസംഘം ദോഹയിൽ എത്തി. ഖത്തർ, ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ആദ്യ ഘട്ടമാണ് ഈ സന്ദർശനം.
ഒമാനിലെ മസ്യൂനയിൽ മാൻഹോളിൽ വീണ് ഗുരുതര പരുക്കുകളോടെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാർ (34) ആണ് മരണപ്പെട്ടത്.