ജിദ്ദ: സെപ്റ്റംബര്‍ 5 ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 9 ബുധനാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
പ്രധാന മഴ മുന്നറിയിപ്പുകള്‍:
- ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക ഹൈറേഞ്ച്: ഈ പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജിസാന്‍, അസീര്‍ എന്നിവിടങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും.
- ജിസാന്‍: അല്റൈത്ത്, ഹുറൂബ്, അല്‍ദായിര്‍, അല്‍ഈദാബി, ഫൈഫ, ആരിദ, ഹരഥ്, ബേശ്, സ്വബ്യ, ദമദ്, അബൂഅരീശ്, അഹദ് അല്‍മസാരിഹ, സ്വാംത, അല്തുവാല്, ജിസാന്‍ നഗരം, ഫറസാന്‍ ദ്വീപ് എന്നിവിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്.
- അസീര്‍: അബഹ, ഖമീസ് മുശൈത്ത്, അഹദ് റുഫൈദ, സറാത്ത് ഉബൈദ, അല്‍ഹര്‍ജ, ദഹ്റാന്‍ അല്‍ജുനൂബ്, അല്ഫര്ശ, അല്‍നമാസ്, തന്നൂമ, രിജാല്‍ അല്മഅ്, ബാരിഖ്, മഹായില്‍ അസീര്‍, മജാരിദ, ബല്‍ഖരന്‍ എന്നിവിടങ്ങളില്‍ തിങ്കളും ചൊവ്വയും ശക്തമായ മഴയുണ്ടാകും. ബീശ, അല്‍അംവാഹ്, തുറൈബ്, അല്‍ബറക് എന്നിവിടങ്ങളില്‍ മിതമായ മഴ പ്രതീക്ഷിക്കാം.
- അല്‍ബാഹ: അല്‍ബാഹ, ബല്‍ജുറശി, അല്മന്ദഖ്, ഖില്‍വ, ബനീ ഹസ്സന്, അല്‍ഖുറ, മഖ്വാ, അല്ഹജ്റ, ഗാമിദ് അല്സനാദ്, അല്‍അഖീഖ് എന്നിവിടങ്ങളില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ മഴ തുടരും.
- മക്ക: തായിഫ്, മെയ്സാന്‍, അദം, അര്‍ദിയാത്ത് എന്നിവിടങ്ങളില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ കനത്ത മഴക്കും തുര്‍ബ, അല്‍മോയ, അല്‍ഖുര്‍മ, റനിയ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴക്കും സാധ്യതയുണ്ട്.
- മറ്റു പ്രദേശങ്ങള്‍: റിയാദ് (വാദി ദവാസിര്‍, സുലൈല്‍), നജ്റാന് (നജ്റാന്, ബദര്‍ അല്‍ജുനൂബ്, ഹബൂന, ഥാര്‍, യദ്മ, ഖുബാഷ്, ശറൂറ), കിഴക്കന്‍ പ്രവിശ്യ (അല്ഉദൈല്, അല്‍ഹസയുടെ തെക്കന്‍ ഭാഗങ്ങള്‍) എന്നിവിടങ്ങളില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യത പ്രവചിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







