Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
    • ലെബനോനിലുള്ള യു.എസ് പൗരന്മാർ ഉടൻ രാജ്യം വിടണം; സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്ക
    • ഇറാനെതിരായ നാവിക ഉപരോധം കടുപ്പിച്ച് അമേരിക്ക; ഏഷ്യൻ തീരങ്ങളിൽ മൂന്ന് എണ്ണക്കപ്പലുകൾ തടഞ്ഞു
    • ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ ആറുമാസം വേണ്ടിവരും; ആഗോള എണ്ണ വിപണിയിൽ ആശങ്ക
    • ഇസ്രായിൽ ആക്രമണത്തിൽ ലെബനോനിൽ 50,000 ഭവനങ്ങൾ തകർന്നു; വെടിനിർത്തലിനിടെയും തുടരുന്ന നാശനഷ്ടങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ജിസാനിൽ അന്തരിച്ച വഹീദാ ബാനുവിന്റെ ഖബറടക്കം നടന്നു; താങ്ങായി കെഎംസിസി പ്രവർത്തകർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/04/2026 Latest Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ– ജിസാനിൽ അന്തരിച്ച കർണാടക ലക്ഷ്മി നഗർ സ്വദേശിനി വഹീദാ ബാനുവിന്റെ (56) മൃതദേഹം ജിസാനിൽ ഖബറടക്കി. വീട്ടുജോലിക്കായി ജിസാനിൽ എത്തിയതായിരുന്നു ഇവർ. എന്നാൽ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും മാറി മറ്റൊരിടത്ത് ജോലി ചെയ്യുന്നതിനിടെ, ഇഖാമ ഇല്ലാത്തതിനാൽ പോലീസ് പിടിയിലായി. തുടർന്ന് ജയിലിൽ കഴിയവേ പ്രമേഹം വർദ്ധിച്ചതിനെത്തുടർന്ന് 2026 ഏപ്രിൽ 12-നാണ് വഹീദാ ബാനു മരണപ്പെട്ടത്.

    ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് കമ്മ്യൂണിറ്റി വെൽഫയർ അംഗവും കെഎംസിസി ജനറൽ സെക്രട്ടറിയുമായ ഖാലിദ് പട്ലയെ ബന്ധപ്പെടുകയും വേണ്ട നിയമ നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കെഎംസിസി ജിസാൻ വെൽഫയർ വിങ് ഈ ദൗത്യം ഏറ്റെടുക്കുകയും ജനറൽ കൺവീനർ ഷമീർ അമ്പലപ്പാറയുടെ പേരിൽ പവർ ഓഫ് അറ്റോർണി നൽകി നിയമനടപടികൾ വേഗത്തിലാക്കുകയും ചെയ്തു. ഷമീർ അമ്പലപ്പാറയുടെ നേതൃത്വത്തിലാണ് ജിസാൻ സബിയയിൽ മൃതദേഹം ഖബറടക്കുന്നതിനുള്ള ഔദ്യോഗിക രേഖകൾ പൂർത്തിയാക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം സബിയ മസ്ജിദ് സുആയിൽ അസർ നമസ്കാരത്തിന് ശേഷമാണ് ജനാസ നമസ്കാരം നടന്നത്. തുടർന്ന് നടന്ന ഖബറടക്ക ചടങ്ങിൽ സ്വദേശികളും വിദേശികളുമായ നിരവധി ആളുകൾ പങ്കെടുത്തു. സി.സി.ഡബ്ല്യു.എ അംഗം സയ്യിദ് ഖാഷിഫ്, കെഎംസിസി വെൽഫയർ വിങ് ഭാരവാഹികളായ ഗഫൂർ വാവൂർ, ഷമീർ അമ്പലപ്പാറ, സാദിഖ് മാസ്റ്റർ, ബഷീർ ആക്കോട്, കബീർ പൂക്കോട്ടൂർ, ഗഫൂർ വെട്ടത്തൂർ, ഷമീർ കൊടുവള്ളി എന്നിവരും പരേതയുടെ നാട്ടുകാരായ ജാഫർ, ഇസ്മായീൽ വഹീദി, മുഹമ്മദ് മതീൻ, മുഹമ്മദ് തുറാമ്പ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC vaheeda banu
    Latest News
    തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
    23/04/2026
    ലെബനോനിലുള്ള യു.എസ് പൗരന്മാർ ഉടൻ രാജ്യം വിടണം; സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്ക
    23/04/2026
    ഇറാനെതിരായ നാവിക ഉപരോധം കടുപ്പിച്ച് അമേരിക്ക; ഏഷ്യൻ തീരങ്ങളിൽ മൂന്ന് എണ്ണക്കപ്പലുകൾ തടഞ്ഞു
    23/04/2026
    ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ ആറുമാസം വേണ്ടിവരും; ആഗോള എണ്ണ വിപണിയിൽ ആശങ്ക
    23/04/2026
    ഇസ്രായിൽ ആക്രമണത്തിൽ ലെബനോനിൽ 50,000 ഭവനങ്ങൾ തകർന്നു; വെടിനിർത്തലിനിടെയും തുടരുന്ന നാശനഷ്ടങ്ങൾ
    23/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version