ജിദ്ദ: അൽ ഹംറയിൽ സൂപ്പർമാർക്കറ്റിൻ ജോലി ചെയ്യുന്ന വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ കോട്ടംപറമ്പ് പറമ്പൻ മുഹമ്മദ് അഷ്‌റഫ്(54) നിര്യാതനായി. ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പറപ്പൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ പറമ്പൻ ഇബ്രാഹിം ഹാജിയുടെ മകനാണ്. ഉമ്മ ആമിന കുട്ടി. ഭാര്യ സുനീറ, മക്കൾ ഹാഷിം,ഹിഷാം,അസ്‌ഹർ.സഹോദരങ്ങൾ,മൻസൂർ,അസ്മാബി,നുസൈബ,മുനീറ,പരേതയായ സാബിറ.മുപ്പത് വർഷമായി പ്രവാസിയാണ്.
മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി പ്രവർത്തകർ കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






