കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട അല്‍കോബാറില്‍ ഓടിക്കൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നുപിടിച്ചു. മറ്റു വാഹനങ്ങളിലേക്കും സമീപത്തെ മറ്റു സ്ഥലങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്സിറ്റിയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ഡോ. അബ്ദുല്‍മലിക് ഖാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ യുവാവ് മഹ്‌മൂദ് അല്‍മുന്‍തസിര്‍ അഹ്‌മദ് യൂസുഫിന് വധശിക്ഷ നടപ്പാക്കിയത് വെറും 42 ദിവസത്തിനുള്ളില്‍.