കോഴിക്കോട് – രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം.പി. രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ലെന്നും ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഷാഫി വ്യക്തമാക്കി.
പാര്‍ട്ടി സ്ഥാനം രാഹുല്‍ ഒഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും ധാര്‍മ്മികത പഠിപ്പിക്കുകയാണെന്നും ഷാഫി പറമ്പില്‍ വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ഒളിച്ചോടിയെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും ഷാഫി പറഞ്ഞു. പാർട്ടി പ്രവർത്തകനെന്ന നിലയിൽ ബിഹാറിലെ പ്രവർത്തനത്തിൽ പങ്കെടുക തന്റെ ഉത്തരവാദിത്വമാണെന്നും അതിനായാണ് താൻ ബിഹാറിലേക്ക് പോയതെന്നും ഷാഫി പറഞ്ഞു. അതിനെ ബിഹാറിലേക്ക് മുങ്ങിയെന്ന് വളച്ചൊടിക്കുന്നത് ശരിയല്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
പീഡന കേസിൽ ഉൾപ്പെട്ട ഒരു എംഎൽഎയെ സംരക്ഷിക്കുന്ന സി.പി.ഐ.എം എങ്ങനെയാണ് രാജി ആവശ്യപ്പെടുക. പോക്സോ കേസിൽപ്പെട്ട നേതാവിനെ സംരക്ഷിക്കുന്ന ബി.ജെ.പിക്ക് എങ്ങയൊണ് രാജി ആവശ്യപ്പെടുകയെന്നും ഷാഫി ചോദിച്ചു.