ജിദ്ദ തുറമുഖം വഴി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത കാറില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് മയക്കുമരുന്ന് ശേഖരം കടത്താന്‍ ശ്രമിച്ച എട്ടംഗ സംഘം അറസ്റ്റില്‍. 3,10,000 ലഹരി ഗുളികകളാണ് സംഘം കടത്താന്‍ ശ്രമിച്ചത്.
റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജില്‍ സാമൂഹിക പരിപാടിക്കിടെ വെടിവെപ്പ് നടത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.