ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) ജിദ്ദയുടെ 16-ാം വാര്‍ഷിക ആഘോഷം ‘അമൃതോത്സവം-2025’ എന്ന പേരില്‍ 2025 മെയ് 30-ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ തഹ്ലിയ റോഡിലെ ലയാലി അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി മുഖ്യാതിഥിയാകും.
പുണ്യസ്ഥലങ്ങളിൽ ഹാജിമാരുടെ തമ്പുകളിലേക്കും പുണ്യസ്ഥലങ്ങളിലെ സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും ഏജൻസികളുടെയും ആസ്ഥാനങ്ങളിലേക്കും എല്ലാത്തരം വലിപ്പത്തിലുമുള്ള ദ്രവീകൃത ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള വിലക്ക് ഇന്നു മുതൽ നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വ്യക്തമാക്കി.