ദുബായ് – വ്യക്തിഗത അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് 5000 ദിർഹമായി വര്‍ധിപ്പിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്…
ഹജ് തീര്‍ഥാടകരെ അവരുടെ കുടുംബങ്ങളുമായി ബന്ധിപ്പിക്കാനായി പുണ്യസ്ഥലങ്ങളില്‍ പതിനായിരത്തിലേറെ സൗജന്യ വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ സൗദി അറേബ്യ ഒരുക്കിയതായി മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി പറഞ്ഞു. മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലുമായി 5,000 ലേറെ മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഹജ് സീസണിനായുള്ള ഒരുക്കങ്ങളെ കുറിച്ച സര്‍ക്കാര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്ത് സല്‍മാന്‍ അല്‍ദോസാരി വെളിപ്പെടുത്തി.